Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മുൻനിര...

കോവിഡ്​ മുൻനിര പോരാളികൾക്ക്​ കൃത്യസമയത്ത്​ ശമ്പളം നൽകണം; സുപ്രീംകോടതി

text_fields
bookmark_border
കോവിഡ്​ മുൻനിര പോരാളികൾക്ക്​ കൃത്യസമയത്ത്​ ശമ്പളം നൽകണം; സുപ്രീംകോടതി
cancel

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ മുൻനിര പോരാളികളായ ഡോക്​ടർമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും കൃത്യസമയത്ത്​ ശമ്പളം നൽകുന്നുവെന്ന്​ ഉറപ്പാക്കണമെന്ന്​ സുപ്രീംകോടതി. എന്നാൽ ഇതി​​െൻറ ഉത്തരവാദിത്തം സംസ്​ഥാന സർക്കാരു​കളുടെ ചുമതലയാണെന്ന്​ കേന്ദ്രസർക്കാർ അറിയിച്ച​തോടെ ഉത്തരവ്​ നടപ്പാക്കാത്തവർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമ​പ്രകാരം കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. 

‘നിങ്ങൾ നിസ്സഹായരല്ല. നിങ്ങളുടെ ഉത്തരവ്​ അനുസരിക്കുന്ന​ുണ്ടോ എന്ന്​ പരിശോധിക്കണം. നിങ്ങൾക്ക്​ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവാദിത്തമുണ്ട്​. നടപടികൾ സ്വീകരിക്കാൻ സ്വീകരിക്കാൻ സാധിക്കും’ കേന്ദ്രസർക്കാരി​​െൻറ നിലപാടിൽ അതൃപ്​തി അറിയിച്ചശേഷം ജസ്​റ്റിസ്​ എം.ആർ. ഷാ അറിയിച്ചു.  

അതേസമയം ആരോഗ്യപ്രവർത്തകരുടെ ശമ്പളം സംബന്ധിച്ച്​ എല്ലാ സംസ്​ഥാനങ്ങൾക്കും നിർദേശം നൽകിയതായും എന്നാൽ നാലു സംസ്​ഥാനങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പഞ്ചാബ്​, മഹാരാഷ്​ട്ര, ത്രിപുര, കർണാടക എന്നിവയാണ്​ ആ നാലു സംസ്​ഥാനങ്ങളെന്ന്​ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു. 

ആരോഗ്യപ്രവർത്തകരുടെ ക്വാറൻറീൻ കാലാവധി അവധിയായി പരിഗണിക്കുന്നുവെന്ന ഹരജിക്കാരുടെ പരാതിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട്​ വിശദീകരണം ആവശ്യപ്പെടുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19supreme court
News Summary - Ensure timely payment of salaries to healthcare workers battling Covid SC -India news
Next Story