ലോക്ഡൗണുണ്ടാവില്ല; പ്രാദേശികതലത്തിൽ നിയന്ത്രണം ശക്തമാക്കാൻ നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
text_fieldsന്യൂഡൽഹി: രാജ്യത്താകമാനം ലോക്ഡൗണുണ്ടാവില്ലെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ പുതിയ മാർഗനിർദേശം. പ്രാദേശിക തലത്തിൽ കണ്ടൈൻമെൻറ് സോണുകളുണ്ടാക്കി രോഗബാധയെ പ്രതിരോധിക്കണമെന്ന് മന്ത്രാലയം നിർദേശം നൽകി.
മെയ് മാസത്തേക്കായി പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലാണ് ലോക്ഡൗൺ സംബന്ധിച്ച പരാമർശം ഉൾപ്പെടാതിരുന്നത്. ആവശ്യത്ത് ഓക്സിജൻ, ഐ.സി.യു ബെഡ്, വെൻറിലേറ്ററുകൾ, ആംബുലൻസ് എന്നിവ സംസ്ഥാന സർക്കാറുകൾ ലഭ്യമാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ അല്ലെങ്കിൽ 60 ശതമാനം ബെഡുകളും നിറഞ്ഞ ജില്ലകളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നിർദേശം. ഇൗ ജില്ലകളിൽ പ്രാദേശിക തലങ്ങളിൽ നിയന്ത്രണം ശക്തമാക്കണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 25ന് ആഭ്യന്തര മന്ത്രാലയം നൽകിയ ഉത്തരവ് പരിഗണിക്കണം.
രാത്രികാലങ്ങളിൽ അവശ്യസർവീസ് ഒഴികെ മറ്റെല്ലാം യാത്രകളും നിരോധിക്കണം. സാമുഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ മുഴുവൻ കൂടിച്ചേരലുകൾക്കും വിലക്കുണ്ട്. 50 ആളുകൾക്ക് മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളു. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് വരെ പങ്കെടുക്കാം. ഷോപ്പിങ് കോംപ്ലക്സ്, സിനിമ തിയറ്റുകൾ, സ്പോർട്സ് കോംപ്ലക്സ്, ബാറുകൾ, ജിംനേഷ്യം, സ്പാ, സ്വിമ്മിങ് പൂൾ എന്നിവ അടിച്ചിടണം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാവില്ല. അന്തർ സംസ്ഥാന യാത്രകൾ തടയരുതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. മെയ് 31 വരെയാണ് മന്ത്രാലയത്തിെൻറ പുതിയ മാർഗനിർദേശങ്ങൾ നിലനിൽക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

