Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിപ്​റ്റോ കറൻസി...

ക്രിപ്​റ്റോ കറൻസി തെറ്റായ കൈകളിൽ എത്തുന്നില്ലെന്ന്​ ഉറപ്പാക്കണമെന്ന്​ നരേന്ദ്ര മോദി

text_fields
bookmark_border
Modi
cancel

ന്യൂഡൽഹി: ക്രിപ്​റ്റോ കറൻസി തെറ്റായ കൈകളിൽ എത്തുന്നില്ലെന്ന്​ ഉറപ്പാക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സിഡ്​നി ഡയലോഗിനെ വിഡിയോ കോൺഫറൻസ്​ വഴി അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ മോദിയുടെ പരാമർശം. എല്ലാ ജനാധിപത്യ രാജ്യങ്ങളും ഇതിനായി ഒരുമിച്ച്​ പ്രവർത്തിക്കണം. തെറ്റായ കരങ്ങളിൽ ഡിജിറ്റൽ കറൻസി എത്തുന്നില്ലെന്ന്​ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ മേഖലയിൽ ഇന്ത്യയിൽ വൻ പുരോഗതിയുണ്ടാവുന്നുണ്ടെന്നും മോദി പറഞ്ഞു. ഡിജിറ്റൽ സാ​ങ്കേതിക വിദ്യ ​ഗവേൺസ്​, എംപവർമെന്‍റ്​, കണക്​ടിവിറ്റി, ഡെലിവറി, വെൽഫെയർ എന്നിവക്കായെല്ലാം ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്​. ആഗോളരംഗത്ത്​ മത്സരത്തിനുള്ള ഏറ്റവും വലിയ ഉപകരണമായി ടെക്​നോളജി മാറുകയാണെന്നും മോദി പറഞ്ഞു.

തുറന്ന്​ പറയാനുള്ള സ്വാതന്ത്ര്യമാണ്​ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്​തി. എന്നാൽ, ഇത്​ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. ക്രിപ്​റ്റോ കറൻസിക്ക്​ നിരോധനമേർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ. എന്നാൽ, ക്രിപ്​റ്റോ കറൻസിക്ക്​ അനുമതി നൽകണമെന്നാണ്​ ഇതുമായി ബന്ധപ്പെട്ട സമിതിക്ക്​ മുമ്പാകെ എം.പിമാർ ആവശ്യപ്പെട്ടത്​. അതേസമയം, ക്രിപ്​റ്റോ കറൻസിക്കെതിരെ ശക്​തമായ നിലപാടാണ്​ ആർ.ബി.ഐ സ്വീകരിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modi
Next Story