Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ആവശ്യത്തിന്​...

ഡൽഹിയിൽ ആവശ്യത്തിന്​ പൊലീസുണ്ട്​; ആരും ഭയപ്പെടേണ്ടതില്ല -ഡോവൽ

text_fields
bookmark_border
ajith-dovel
cancel

ന്യൂഡൽഹി: ഡൽഹിയിൽ ആവശ്യത്തിന്​ പൊലീസും മറ്റ്​ സുരക്ഷാസേനയുമുണ്ടെന്ന്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡ ോവൽ. എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ ഡോവലി​​​െൻറ പരാമർശം. നേരത്തെ അജിത്​ ഡോവൽ ഡൽഹിയിലെ സംഘർഷബാധിത പ് രദേശങ്ങൾ സന്ദർശിക്കുകയും ചെയ്​തിരുന്നു.

ഡൽഹി പൊലീസി​​​െൻറ കാര്യക്ഷമതയിലും ഇടപെടലിലും ജനങ്ങൾക്ക്​ സംശയമുണ്ട്​. ഇൗ പ്രശ്​നം പരിഗണിക്കേണ്ടതുണ്ട്​. യൂണിഫോമിലുള്ളവ​െര ജനങ്ങൾ വിശ്വസിക്കണം. വലിയൊരു വിഭാഗം ജനങ്ങളെ ഭയം പിടികൂടിയിട്ടുണ്ട്​. എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഭയം ഇല്ലാതാക്കുകയെന്നത്​ ഞങ്ങളുടെ കർത്തവ്യമാണ്​. അക്രമത്തിന്​ മുതിരുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ആരെയും തോക്കുമായി തെരുവിൽ നടക്കാൻ സമ്മതിക്കില്ലെന്നും ഡോവൽ വ്യക്​തമാക്കി.

​അതേസമയം, ഡൽഹിയിലെ സംഘർഷബാധിത മേഖലകളിൽ സൈന്യത്തെ വിന്യസിക്കണമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ആവശ്യപ്പെട്ടു. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത്​ ഷായുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡൽഹിയിൽ സി.എ.എയെ അനുകൂലിക്കുന്നവർ നടത്തിയ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsmalyalam newsCitizenship Amendment ActDelhi violence
News Summary - "Enough Forces On Ground In Delhi, No One Needs To Fear-India news
Next Story