Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുള്ള ശത്രുത; മധ്യപ്രദേശിൽ മൂന്ന് പേർ വെടിയേറ്റു മരിച്ചു
text_fieldsbookmark_border
ഭോപ്പാൽ: കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ശത്രുത കാരണം മധ്യപ്രദേശിലെ ഭിന്ദിൽ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം.
മെഹ്ഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പച്ചേര ഗ്രാമത്തിലാണ് അക്രമം നടന്നത്. ഹക്കിം പ്രസാദ് ത്യാഗി (55), അദ്ദേഹത്തിന്റെ അനന്തരവൻ ഗോലു മഹേഷ് ത്യാഗി (22), പിങ്കു ത്യാഗി (35) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിങ് പറഞ്ഞു. 16 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകങ്ങൾക്ക് കാരണം. അതിനിടെ മരിച്ചയാളുടെ ബന്ധുക്കൾ മെഹ്ഗാവ് ആശുപത്രിയിൽ പ്രതിഷേധിക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

