യു.പിയിൽ സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് വായിക്കാനറിയാതെ അധ്യാപിക
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ തെളിവായി മറ്റൊരു വീഡിയോ കൂടി പുറത്ത്. അപ്പർ പ്രൈമ റി ക്ലാസിലെ അധ്യാപിക ഇംഗ്ലീഷ് വായിക്കാൻ ബുദ്ധിമുട്ടുന്നതിെൻറ വീഡിയോയാണ് പുറത്ത് വന്നത്. ഉന്നാവോ ജി ല്ലയിലെ സർക്കാർ സ്കൂളിൽ അധികൃതരുടെ അപ്രതീക്ഷിത സന്ദർശനത്തിനിടെയായിരുന്നു സംഭവം.
#WATCH Unnao: An English teacher fails to read a few lines of the language from a book after the District Magistrate, Devendra Kumar Pandey, asked her to read during an inspection of a govt school in Sikandarpur Sarausi. (28.11) pic.twitter.com/wAVZSKCIMS
— ANI UP (@ANINewsUP) November 30, 2019
ഉന്നാവോയിലെ ജില്ല മജിസ്ട്രേറ്റാണ് സ്കൂളിലെത്തി അധ്യാപികയോട് ഇംഗ്ലീഷ് പുസ്തകം വായിക്കാൻ ആവശ്യപ്പെട്ടത്. ഇതിന് കഴിയാതെ വന്നതോടെ അധ്യാപികയെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തു. ബി.എ പാസായിട്ടുണ്ടെന്ന് അധ്യാപിക പറഞ്ഞുവെങ്കിലും നടപടിയിൽ നിന്ന് രക്ഷപ്പെടാനായില്ല.
സിക്കന്തപൂർ സരൗസി ഏരിയയിലെ സ്കൂളിലാണ് മജിസ്ട്രേറ്റ് ദേവേന്ദ്ര കുമാർ പാണ്ഡ സന്ദർശനം നടത്തിയത്. സ്കൂളിലെത്തിയ മജിസ്ട്രേറ്റ് കുട്ടികളോട് ആദ്യം ഇംഗ്ലീഷ് വായിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക് ഇതിന് കഴിയാതിരുന്നതോടെ അധ്യാപികയോട് വായിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.