Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡേവിഡ് ആറ്റന്‍ബറോക്ക്​...

ഡേവിഡ് ആറ്റന്‍ബറോക്ക്​ ഇന്ദിരാഗാന്ധി സമാധാന പുരസ്​കാരം

text_fields
bookmark_border
ഡേവിഡ് ആറ്റന്‍ബറോക്ക്​ ഇന്ദിരാഗാന്ധി സമാധാന പുരസ്​കാരം
cancel

ന്യൂഡൽഹി: ബി.ബി.സി ബ്രോഡ്കാസ്റ്ററും വന്യജീവി നിരീക്ഷകനുമായ ഡേവിഡ് ആറ്റന്‍ബറോക്ക്​ ഇന്ദിരാഗാന്ധി സമാധാന പുരസ ്​കാരം. മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജി അടങ്ങിയ അന്താരാഷ്​ട്ര ജൂറിയാണ്​ 2019 ഇന്ദിരാഗാന്ധി സമാധാന പുരസ്​കാരത്തി നായി ആറ്റൻബറോയെ തെരഞ്ഞെടുത്തത്​. അദ്ദേഹത്തി​​െൻറ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ്​ പുരസ്​കാരം​.

പ്രകൃത ിയിലെ അത്​ഭുതങ്ങളെ മനുഷ്യർക്ക്​ പരിചയപ്പെടുത്താൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ്​ ആറ്റൻബറേ​ാ എന്ന്​ ജൂറി വിലയിരുത്തി. ഭൂമിയിലെ ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതി​​െൻറ പ്രധാന്യം തിരിച്ചറിഞ്ഞ വ്യക്തിയാ​ണ്​ അദ്ദേഹമെന്നും ജൂറി പറഞ്ഞു.

1979 ല്‍ ബിബിസിക്ക് വേണ്ടി ആറ്റന്‍ബറോ തയാറാക്കിയ ‘ലൈഫ്​ ഓൺ എർത്ത്​’ എന്ന ഒന്‍പത് ലക്കമുള്ള പരമ്പരയാണ് ലോകമെങ്ങും അദ്ദേഹത്തിന്​ ആരാധകരെ നേടിക്കൊടുത്തത്. ‘ലൈഫ്​ ഓൺ എർത്തി’ലൂടെ ഭൂമുഖത്തെ ജീവപരിണാമത്തെയും ജൈവവൈവിധ്യത്തെയും അതുവരെ കാണാത്ത സമഗ്രതയില്‍ അവതരിപ്പിക്കുകയാണ് ആറ്റന്‍ബറോ ചെയ്തത്.

‘ലിവിങ് പ്ലാനറ്റ്: എ പോര്‍ട്രെയ്റ്റ് ഓഫ് ദി എര്‍ത്ത്’ (1984), അൻറാര്‍ട്ടിക്കയിലെ ജീവലോകത്തെ ആദ്യമായി ചിത്രീകരിച്ച ‘ലൈഫ് ഇന്‍ ദി ഫ്രീസര്‍’ (1993), ‘ദി ലൈഫ് ഓഫ് ബേര്‍ഡ്‌സ്’ (1998), ‘ദി ലൈഫ് ഓഫ് മാമല്‍സ്’ (2002), ‘ദി പ്രൈവറ്റ് ലൈഫ് ഓഫ് പ്ലാൻറ്​സ്’ (1995) തുടങ്ങിയ അദ്ദേഹത്തി​​െൻറ ലോക പ്രശസ്​തിയാർജ്ജിച്ച ഡോക്യുമ​െൻററികളാണ്​.

സര്‍ സ്ഥാനവും ലണ്ടന്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പും ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹം നേടി. ഡേവിഡ് ആറ്റന്‍ബറോയുടെ ഭാര്യ ജേന്‍ എലിസബത്ത് 1997 ല്‍ അന്തരിച്ചു. ഡേവിഡ്-ജേന്‍ ദമ്പതിമാര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്; റോബര്‍ട്ടും സൂസണും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsDavid AttenboroughIndira Gandhi Peace PrizeEnglish naturalistTV presenter
News Summary - English naturalist, TV presenter David Attenborough to get Indira Gandhi Peace Prize for 2019 - India news
Next Story