പിലാറ്റസ് വിമാന അഴിമതി : 14 കേന്ദ്രങ്ങളിൽ ഇ.ഡി പരിശോധന
text_fieldsന്യൂഡൽഹി: പിലാറ്റസ് പരിശീലന വിമാന കരാർ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷിക്കുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം(ഇ.ഡി) 15 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. വ്യോമസേനക്കായി 2,895 കോടിയുടെ 75 പിലാറ്റസ് വിമാനങ്ങൾ സ്വന്തമാക്കാൻ സ്വിസ് കമ്പനിയുമായി കരാർ ഒപ്പുവെച്ച സംഭവത്തിലാണ് വിവിധ നഗരങ്ങളിൽ പരിശോധന നടത്തിയത്.
ഡൽഹിയിൽ 12ഉം ഗുരുഗ്രാം, സൂറത്ത് എന്നിവിടങ്ങളിൽ ഓരോ സ്ഥലങ്ങളിലുമായിരുന്നു പരിശോധന. ഒളിവിൽ കഴിയുന്ന ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതുൾപെടെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. ഭണ്ഡാരിക്കു പുറമെ വ്യോമസേന, പ്രതിരോധ മന്ത്രാലയം, സ്വിസ് വിമാനക്കമ്പനി എന്നിവക്കെതിരെയും സി.ബി.ഐ കേസ് എടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

