Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപേടിഎം ബാങ്കിനെതിരെ...

പേടിഎം ബാങ്കിനെതിരെ നടപടി; ലൈസൻസ് റദ്ദാക്കി ആർ.ബി.ഐ

text_fields
bookmark_border
പേടിഎം ബാങ്കിനെതിരെ നടപടി; ലൈസൻസ് റദ്ദാക്കി ആർ.ബി.ഐ
cancel

ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ (പിപിബിഎൽ) ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ ഭരണനിർവഹണത്തിലും പ്രവർത്തനങ്ങളിലും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ആർ.ബി.ഐയുടെ കടുത്ത നടപടി. ഇതോടെ ബാങ്കിന്റെ എല്ലാവിധ ബാങ്കിങ് പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാൻ ഉത്തരവിട്ടു.

ബാങ്കിന് പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ പുതിയ ഉപഭോക്താക്കളെ ചേർക്കാനോ ഇനി സാധിക്കില്ല. 2022 മുതൽ ബാങ്കിനെതിരെ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയായിരുന്നു. എന്നാൽ പ്രവർത്തന രീതികൾ മെച്ചപ്പെടുത്തുന്നതിലും ആർ.ബി.ഐ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടതാണ് ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്.

അതേസമയം, ബാങ്കിന് നിലവിലുള്ള ബാധ്യതകൾ തീർക്കാനും ഉപഭോക്താക്കളുടെ പണം തിരികെ നൽകാനും ആവശ്യമായ ഫണ്ട് ലഭ്യമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. എന്നാൽ യു.പി.ഐ, ആപ്പ് സേവനങ്ങൾ തുടരുമെന്ന് ബാങ്ക് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIReserve Bank of IndiaPaytmPaytm BankPaytm Payment Bank
News Summary - End of the Road for Paytm Payment Bank: RBI Cancels License Over Non-Compliance
Next Story