Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സസ്​പെൻസിന് വിരാമം; ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് സുമലത

text_fields
bookmark_border
സസ്​പെൻസിന് വിരാമം; ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് സുമലത
cancel

മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ സ്വതന്ത്ര എം.പിയും നടിയുമായ സുമലത ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയാണ് ഇക്കുറി എൻ.ഡി.എ പ്രതിനിധിയായി മാണ്ഡ്യയിൽ മത്സരിക്കുന്നത്. കുമാരസ്വാമിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ നേരത്തേ അതൃപ്തി പ്രകടിപ്പിച്ച സുമലതയുമായി ബി.ജെ.പി നേതൃത്വം സംസാരിച്ചിരുന്നു. അതിനുശേഷമാണ് സുമലതയുടെ പ്രഖ്യാപനം.

മാ​ണ്ഡ്യ സീ​റ്റി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ സി​റ്റി​ങ്​ എം.​പി സു​മ​ല​തയുടെ മ​ത്സ​രം ഒ​ഴി​വാ​ക്കാ​ൻ ബി.​ജെ.​പി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ ബി.​വൈ. വി​ജ​യേ​ന്ദ്ര മാ​ണ്ഡ്യ​യി​ലെ അവരുടെ വീ​ട്ടി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം ച​ർ​ച്ച ന​ട​ത്തിയിരുന്നു. സു​മ​ല​ത​യെ ബി.​ജെ.​പി​യി​ൽ ചേ​രാ​ൻ ക്ഷ​ണി​ച്ച വി​ജ​യേ​ന്ദ്ര, മാ​ണ്ഡ്യ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​വ​രു​തെ​ന്ന്​ സു​മ​ല​ത​യോ​ട്​ അ​ഭ്യ​ർ​ഥി​ക്കുകയും​ ചെയ്തിരുന്നു. കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട സു​മ​ല​ത, ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച്​ അ​നു​യാ​യി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാണ് അ​റി​യി​ച്ചിരുന്നത്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​നാ​യി സു​മ​ല​ത ശ്ര​മി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സും ജെ.​ഡി-​എ​സും ​ സ​ഖ്യ​മാ​യി​രു​ന്ന​തി​നാ​ൽ മാ​ണ്ഡ്യ സീ​റ്റ്​ ജെ.​ഡി-​എ​സി​ന്​ ന​ൽ​കേ​ണ്ടി​വ​ന്നു. ഇ​തോ​ടെ ബി.​ജെ.​പി പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സു​മ​ല​ത ജെ.​ഡി-​എ​സ് നേതാവ് കുമാരസ്വാമിയുടെ മകൻ നി​ഖി​ൽ കു​മാ​ര​സ്വാ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്നും ബി.​ജെ.​പി​യോ​ട്​ അ​ടു​പ്പം കാ​ണി​ച്ച സു​മ​ല​ത ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണ്ഡ്യ​യി​ൽ ബി.​ജെ.​പി​യു​ടെ പ്ര​ചാ​ര​ണ റാ​ലി​ക​ളി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ത്ത​വ​ണ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണ്ഡ്യ സീ​റ്റി​ൽ ബി.​ജെ.​പി​യു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​​ഷാ​യെ​യും ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ, സ​ഖ്യ​ക​ക്ഷി​യാ​യ ജെ.​ഡി-​എ​സ്​ മ​ണ്ഡ്യ സീ​റ്റി​നാ​യി ക​ടും​പി​ടി​ത്തം തു​ട​ർ​ന്ന​തോ​ടെ ബി.​ജെ.​പി​ക്ക്​ വ​ഴ​​ങ്ങേ​ണ്ടി​വ​ന്നു. ഇ​തോ​ടെ​യാ​ണ് മ​ണ്ഡ്യ​യി​ൽ ​ത്രി​കോ​ണ മ​ത്സ​രം രൂ​പ​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ സു​മ​ല​ത​യെ അ​നു​ന​യി​പ്പി​ക്കാ​ൻ വി​ജ​യേ​ന്ദ്ര രം​ഗ​ത്തി​റ​ങ്ങി​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - End of suspense; Sumalatha announces to join BJP
Next Story