Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ സുരക്ഷാ...

പുൽവാമയിൽ സുരക്ഷാ പരിശോധനക്കിടെ പൊലീസും തീവ്രവാദികളും ഏറ്റുമുട്ടി

text_fields
bookmark_border
Encounter
cancel

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗം മേഖലയിൽ സുരക്ഷാ ജീവനക്കാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ഈമേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സുരക്ഷാ ജീവനക്കാരുടെ പരിശോധനക്കിടെ തീവ്രവാദികൾ ഒളിച്ചിരുന്ന വെടിയുതിർക്കുകയായിരുന്നെന്നും തുടർന്ന് പൊലീസ് തിരിച്ചുവെടിവെച്ചുവെന്നും അധികൃതർ അറിയിച്ചു. ഏറ്റുമുട്ടൽ നടന്നെങ്കിലും ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

Show Full Article
TAGS:Encounter 
News Summary - Encounter With Terrorists During Search Ops In Jammu And Kashmir's Pulwama
Next Story