ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊരയിലെ സമ്പൂറ പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇൗ പ്രദേശത്തെ ഒരു സങ്കേതത്തിൽ രണ്ടുമൂന്ന് തീവ്രവാദികളെ സൈന്യം കെണിയിലാക്കിയിട്ടുണ്ടെന്നാണ് റിേപ്പാർട്ട്. വൈകീട്ട് 6.40ഓടെ തീവ്രവാദികളിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.