Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ വധിച്ചു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു. കശ്മീരിലെ അനന്ത്നാഗിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശത്തെ തുടർന്നാണ് സേനാ തിരച്ചിൽ നടത്തിയത്. സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്. പട്രോളിങ് പാർട്ടിക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയെന്നും വിവരമുണ്ട്.
ജൂലൈ 19ന് കുപ് വാര ജില്ലയിലെ ഹന്ദ്വാരയിൽ സേന നടത്തിയ ഏറ്റുമുട്ടലിൽ പാക് തീവ്രവാദിയെ കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
