കശ്മീരിൽ ഏറ്റുമുട്ടൽ; ഏഴു ഭീകരെര വധിച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ രണ്ടു പാകിസ്താനികൾ ഉൾപ്പെടെ അഞ്ചു ഭീകരരെ സൈന്യം വധിച് ചു. അതോടെ, കശ്മീരിൽ 24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഏഴായി. അതിനിടെ, ബന്ദിയാക്കിയ 12 കാരനെ ഭീകരർ കൊ ലപ്പെടുത്തി.
ബന്ദിപോര ജില്ലയിലെ ഹജിൻ മേഖലയിൽ വ്യാഴാഴ്ച രാത്രി ലശ്കറെ ത്വയ്യിബ ഭീകരരും പാകിസ്താൻ പൗരന്മാരുമായ അലി, ഹുബൈബ് എന്നിവരെയാണ് വധിച്ചത്. ഇവിടെ സൈനിക നടപടിക്കിടെ ഭീകരർ ബാലൻ ഉൾപ്പെടെ രണ്ടുപേരെ ബന്ദികളാക്കിയിരുന്നു. ഇവരിൽ പ്രദേശവാസിയായ അബ്ദുൽ ഹമീദിനെ സൈന്യം രക്ഷിച്ചു. എന്നാൽ, 12കാരനായ ആതിഫ് അഹ്മദിനെ അവർ കൊലപ്പെടുത്തി.
വെള്ളിയാഴ്ച ഷോപിയാൻ ജില്ലയിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. വ്യാഴാഴ്ച ബാരാമുല്ല ജില്ലയിലെ കലൻതാരയിൽ രണ്ടു ജയ്ശെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരിൽ ഒരാൾ പാകിസ്താനിയാണ്. ഷോപിയാനിലെ വെടിവെപ്പിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബാരാമുല്ലയിലെ സോപോറിലും ഏറ്റുമുട്ടലുണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
