Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ സുരക്ഷാ...

കശ്​മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു
cancel

പുൽവാമ: കശ്​മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമയിലെ ടിക്കേൻ മേഖലയിലാണ്​ ഏറ്റുമുട്ടൽ ഉണ്ടായത്​. ശനിയാഴ്​ച രാവിലെയാണ്​ സംഭവം.

തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ്​ സുരക്ഷാസേന പ്രദേശത്ത്​ തെരച്ചിൽ നടത്തിയത്​. തെരച്ചലിനിടെ തീവ്രവാദികൾ സുരക്ഷാ സേനക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയിലാണ്​ തീവ്രവാദികൾ കൊല്ല​പ്പെട്ടത്​.

കൊല്ലപ്പെട്ട തീവ്രവാദികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ സുരക്ഷാ സേന തയാറായിട്ടില്ല. ഇവരിൽ നിന്ന്​ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencountermalayalam newsterreorist
News Summary - Encounter in jammu two terrorist Killed-Kerala news
Next Story