Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ സേന വധിച്ചു
text_fieldsbookmark_border
ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു തീവ്രവാദികളെ സേന വ ധിച്ചു. ഷോപിയാൻ ജില്ലയിലെ മൽഹൂര ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്.
തീവ്രവാദികൾ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംയുക്തസേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തിരച്ചിൽ നടക്കുന്നതിനിടെ തീവ്രവാദികൾ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് സേന ശക്തമായി തിരിച്ചടിച്ചു.
ഏറ്റുമുട്ടലിൽ സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും പങ്കെടുത്തതായി കശ്മീർ സോണൽ പൊലീസ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി മൽഹൂര ഏരിയയിലേക്കുള്ള പാതകൾ സേന അടച്ചിരുന്നു.
Next Story
