Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

text_fields
bookmark_border
ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു
cancel

ന്യൂഡൽഹി: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കുൽഗാം ജില്ലയിലെ മോദേർഗാം ഗ്രാമത്തിൽ ഭീകരർക്കായുള്ള തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തിയത്.

നാലോളം ഭീകരരെ സുരക്ഷാസേന വളഞ്ഞുവെന്നാണ് റിപ്പോർട്ട്. അവരുടെ ഒളിത്താവളം സേന ഇപ്പോൾ വളഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാ​ണെന്നും കശ്മീർ പൊലീസ് അറിയിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി ജമ്മുകശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുകയാണ്. ജൂണിൽ സുരക്ഷാസേന മൂന്ന് ഭീകരരരെ വധവിച്ചിരുന്നു. ജമ്മുകശ്മീരിലെ ദോഡ ജില്ലയിലായിരുന്നു സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Encounter breaks out in Jammu and Kashmir's Kulgam, soldier killed
Next Story