ഡൽഹിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്ക്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പൊലീസും രണ്ട് ക്രിമിനൽ സംഘങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്ക്. ക ്രിമിനൽ സംഘം ബുധനാഴ്ച രാവിലെ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരിച്ചടിയിലാണ് രണ്ട് പേർക്ക് വെടിയേറ്റത്.
നഗരത്തിൽ മാല മോഷ്ടിക്കുന്ന സംഘങ്ങളെ ദിവസങ്ങളായി ഡൽഹി പൊലീസ് പിന്തുടരുകയാണ്. ബുധനാഴ്ച രാവിലെ ഇവരുടെ സംഘാംഗങ്ങളായ നാല് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. വെടിവെപ്പിനെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. സലിം, ഇസ്മൈൽ, സൗദ് എന്നിവരാണ് അറസ്റ്റിലായത്. വെടിവെപ്പിൽ പരിക്കേറ്റ സലിം, ഇസ്മൈൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
