Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ പൊലീസ് അറിയിച്ചു.
നാല് ഭീകരർ പിടിയിലായതായി റിപ്പോർട്ടുണ്ട്. രാജ്പോര ഗ്രാമത്തിലെ ഹാൻജൻ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈന്യം പ്രദേശത്ത് പരിശോധന നടത്തി. പരിശോധനക്കിടെ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നും കശ്മീർ പൊലീസ് അറിയിച്ചു.
നേരത്തെ, ജമ്മു വ്യോമസേന കേന്ദ്രത്തിന് നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. തുടർന്ന് സൈന്യം കശ്മീരിൽ പരിശോധനകൾ ശക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

