ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച പുലർച്ചയോടെ ബിജ്‌ബെഹറയിലെ ചെക്കി ഡൂഡൂ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസും സൈനിക ഉദ്യോഗസ്ഥരും അടങ്ങുന്ന നിരവധി സംഘങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയിൽ നിന്ന് (എൽ.ഒ.സി) അതിർത്തിയുടെ ഈ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ച ഭീകരനെ ഇന്ത്യൻ സൈന്യം വധിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടൽ.
ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയിൽ മൂന്ന് ഭീകരരെ വധിച്ചുക്കൊണ്ട് ഒരു വലിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.