Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിലെ...

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

text_fields
bookmark_border
kulgham encounter
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ബാത്പോറയിലാണ് ഏറ്റുമുട്ടൽ നടക്കുന്നതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന ബാത്പോറ ഗ്രാമം വളഞ്ഞ് പരിശോധന ആരംഭിച്ചത്. പരിശോധനക്കിടെയാണ് ഭീകരർ സേനക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് സേന ശക്തമായി തിരിച്ചടിച്ചു.

ഇന്ന് രാവിലെ വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകർത്തിരുന്നു. രണ്ട് ഭീകരരെ സേന വധിക്കുകയും ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. കുപ്വാര സെക്ടറിലെ മാച്ചിൽ ഏരിയായിലെ തെക്രി നാർ പ്രദേശത്താണ് നുഴഞ്ഞുകയറ്റം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kashmir PoliceEncounterBatpora
News Summary - Encounter breaks out at Batpora area of Kulgam: Kashmir Police
Next Story