Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്​​ഗഡിൽ...

ഛത്തീസ്​​ഗഡിൽ ഏഴിടത്ത്​​ സ്​ഫോടനം; മാവോയിസ്​റ്റ്​ ഏറ്റുമുട്ടൽ തുടരുന്നു

text_fields
bookmark_border
ഛത്തീസ്​​ഗഡിൽ ഏഴിടത്ത്​​ സ്​ഫോടനം; മാവോയിസ്​റ്റ്​ ഏറ്റുമുട്ടൽ തുടരുന്നു
cancel

റായ്​പൂർ: ഛത്തീസ്​ഗഡിലെ അൻറഗഡ്​ ഗ്രാമത്തിൽ മാ​േവായിസ്​റ്റുകൾ​ സ്​ഫോടനം നടത്തിയതി​െന തുടർന്ന്​ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ആരംഭിച്ചു. നാളെ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കാനിരി​െക്ക ഏഴ്​ സ്​ഫോടനങ്ങളാണ് ഇന്ന്​ ഉണ്ടായത്​. തുടർന്ന്​ സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു.

തലസ്​ഥാനമായ റായ്​പൂരിൽ നിന്ന്​ 175 കിലോമീറ്റർ അകലെയുള്ള ക​െങ്കർ ജില്ലയിലാണ്​ ഏറ്റുമുട്ടൽ നടക്കുന്നത്​. പ്രദേശത്ത്​ പട്രോളിങ് നടത്തുകയായിരുന്ന ബി.എസ്​.എഫ്​ അംഗങ്ങളാണ്​ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്നതെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ അറിയിച്ചു. ഏറ്റുമുട്ടലിനിടെയുണ്ടായ​ ​സ്​ഫോടനത്തിൽ ഒരു ബി.എസ്​.എഫ്​ ജവാന്​ പരിക്കേറ്റു.

ബിജാപുരിൽ മ​ാവോയിസ്​റ്റുകളുമായി മറ്റൊരു ഏറ്റുമുട്ടലും നടന്നു. ഒരു മാവോയിസ്​റ്റി​​​െൻറ മൃതദേഹം കണ്ടെത്തുകയും ഒരാൾ അറസ്റ്റിലാവുകയും ​െചയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistencountermalayalam newsChhattisgarh Election
News Summary - Encounter Breaks Out After Maoists Trigger 7 Explosions In Chhattisgarh - India News
Next Story