Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനന്ത്​നാഗിൽ...

അനന്ത്​നാഗിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദിയെ വധിച്ചു

text_fields
bookmark_border
encounter
cancel

ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ ക​ശ്​​മീ​രി​ലെ അ​ന​ന്ത്​​നാ​ഗി​ൽ സു​ര​ക്ഷ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​ൻ തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു. അ​ന​ന്ത്​​നാ​ഗി​ൽ നി​ന്ന്​ 55 കി​ലോ​മീ​റ്റ​ർ മാ​റി ബി​ജ്​​ബെ​ഹ​റ​യി​ലെ കാ​നി​ബ​ളി​ൽ വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ്​ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.പ്ര​ദേ​ശ​ത്ത്​ തീ​വ്ര​വാ​ദി​ക​ൾ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന ര​ഹ​സ്യ​​വി​വ​ര​ത്തെ​തു​ട​ർ​ന്ന്​ സാ​യു​ധ​സേ​ന​യും പൊ​ലീ​സും സം​യു​ക്​​ത​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട്​ തീ​വ്ര​വാ​ദി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ഒ​രു സൈ​നി​ക​ന്​ പ​രി​ക്കേ​റ്റ​താ​യും സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഏ​റ്റു​മു​ട്ട​ലി​നി​ടെ മോ​േ​ട്ടാ​ർ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നെ വെ​ടി​യേ​റ്റ്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

അ​തി​നി​ടെ, തീ​വ്ര​വാ​ദി​ക​ൾ​ക്ക്​ ധ​ന​സ​ഹാ​യം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച്​ എ​ൻ.​െ​എ.​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത ഹു​ർ​റി​യ​ത്​​ നേ​താ​വ്​ സ​യ്യി​​ദ്​ അ​ലി​ഷാ ഗീ​ലാ​നി​യു​ടെ മ​രു​മ​ക​ൻ അ​ൽ​താ​ഫ്​ അ​ഹ്​​മ​ദ്​ ഷാ ​ഉ​ൾ​പ്പെ​ടെ നാ​ലു​ പേ​രു​ടെ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി  ഡ​ൽ​ഹി കോ​ട​തി 10 ദി​വ​സം​കൂ​ടി നീ​ട്ടി. കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മ​റ്റ്​ മൂ​ന്നു​ പേ​രെ ഒ​രു മാ​സം​കൂ​ടി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ടാ​നും പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി​ ഒ.​പി. സെ​യ്​​നി ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armykashmirpoliceencountermilitantmalayalam news
News Summary - encounter between army and militant -india news
Next Story