മസ്തിഷ്ക ജ്വരം: ബീഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി
text_fieldsപട്ന: മസ്തിഷ്ക ജ്വരം ബാധിച്ച് ബീഹാറിലെ മുസാഫർപൂരിൽ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഞായറാഴ്ച മാത്രം 20 കുട് ടികൾക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 83 കുട്ടികൾ ശ്രീ കൃഷ്ണ മെഡിക്കൽ കോളജിലും 17 പേർ സിറ്റി കെജ്രിവാൾ ആശുപത്രിയ ിലുമാണ് മരിച്ചത്.
റിപ്പോർട്ടുകളനുസരിച്ച് ശ്രീ കൃഷ്ണ മെഡിക്കൽ കോളജിലെ ഐ.സി.യുവിൽ 294 കുട്ടികളാണ് ചികിൽസയിലുള്ളത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂടാണ് സ്ഥിതി വഷളാക്കിയതെന്നാണ് റിപ്പോർട്ട്. ചൂട് മൂലം ഇതുവരെ ഏകദേശം 32 ബീഹാറിൽ പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
അതേസമയം, ഞായറാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ബീഹാറിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിരുന്നു.സംസ്ഥാനത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
