തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരിൽ തുടരണം -തമിഴ്നാട്
text_fieldsഎം.കെ സ്റ്റാലിൻ
ചെന്നൈ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയിൽ പ്രമേയം ഐകകണ്ഠ്യേന ശബ്ദവോട്ടോടെ പാസാക്കി. വെള്ളിയാഴ്ച മുഖ്യമന്ത്രി എം.െക. സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി വി.ബി-ജി റാം ജി എന്ന് പുനർനാമകരണം ചെയ്തതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പരിഷ്ക്കരിച്ച പുതിയ പദ്ധതിയിൽ സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക വിഹിതം 40 ശതമാനമായി ഉയർത്തി, ഇത് സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക ഭാരം ഗണ്യമായി വർധിപ്പിക്കും. ജനവികാരം മാനിക്കാതെയാണ് കേന്ദ്ര സർക്കാർ നിയമഭേദഗതി നടത്തിയത്. മഹാത്മാഗാന്ധി മുന്നോട്ടുവെച്ച നയങ്ങളും നയിച്ച പാതയും മറക്കാനാവില്ലെന്നും പ്രമേയത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

