ജീവനക്കാരൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം നൽകാനാവില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജീവനക്കാരൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം നൽകാനാവില്ലെന്നും ആവശ്യത്തിന് അനുസരിച്ച് ഉടമയാണ് അത് തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി. അലഹാബാദ് ഹൈകോടതി വിധിക്കെതിരെ കോളജ് അധ്യാപിക നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിെൻറ വിധി.
ഗുജറാത്തിലെ അംറോഹ ജില്ലയിൽ ജോലിചെയ്യുന്ന അധ്യാപിക ഗൗതം ബുദ്ധനഗറിലേക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷനൽകിയിരുന്നു. എന്നാൽ, അപേക്ഷ തള്ളിയതോടെ ഇവർ 2017ൽ ഹൈകോടതിയെ സമീപിച്ചു. ഹരജി ഹൈകോടതി തള്ളി. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അംറോഹ ജില്ലയിൽ 13 വർഷം ജോലിചെയ്ത ശേഷമാണ് അധ്യാപികയെ ഗൗതംബുദ്ധ നഗറിലേക്ക് മാറ്റിയത്. 13 വർഷം തുടർച്ചയായി ജോലിചെയ്ത സ്ഥലത്തേക്ക് വീണ്ടും മാറ്റാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

