Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഞാനിപ്പോഴും...

‘ഞാനിപ്പോഴും കോൺഗ്രസുകാരൻ,  ഗാന്ധികുടുംബവുമായി തന്നെ പിണക്കാൻ നോക്കുന്നു’

text_fields
bookmark_border
‘ഞാനിപ്പോഴും കോൺഗ്രസുകാരൻ,  ഗാന്ധികുടുംബവുമായി തന്നെ പിണക്കാൻ നോക്കുന്നു’
cancel

ജയ്​പൂർ: ബി.ജെ.പിയിൽ ചേരില്ലെന്നും ഞാനിപ്പോഴും കോൺഗ്രസുകാരനാണെന്നും വ്യക്തമാക്കി സചിൻ പൈലറ്റ്​. 
താൻ ബി.ജെ.പിയിൽ ചേരുമെന്ന രീതിയിലുള്ള പ്രചാരണം ഗാന്ധികുടുംബത്തിനുമുന്നിൽ തന്നെ അപകീർത്തിപ്പെടുത്താനാണെന്നും സചിൻ ആരോപിച്ചു. 

ഞാനിപ്പോഴും കോൺഗ്രസുകാരനാണ്​. അടുത്തഘട്ടം എന്താണെന്ന്​ എന്നെ പിന്തുണക്കുന്നവരുമായി കൂടിച്ചേർന്ന്​ ആലോചിക്കും.

ഒന്നുകൂടി വ്യക്തമായി പറയുന്നു. ഞാൻ ബി.ജെ.പിയിൽ ചേരില്ല. ജനങ്ങൾക്ക്​ ​വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന്​ മാത്രം ഈ നിമിഷത്തിൽ പറയുന്നു. ഒരു ബി.ജെ.പി നേതാവിനെയും ഞാൻ കണ്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ സിന്ധ്യയെ കണ്ടിട്ടില്ല. മാഥൂറിനെയോ മറ്റാരെയെങ്കിലുമോ ഞാൻ സന്ദർശിച്ചിട്ടില്ല.

മുഖ്യമന്ത്രിസ്ഥാനമോ കൂടെയുള്ളവർക്ക്​​ മന്ത്രിസ്ഥാനമോ ഞാൻ ആവ​ശ്യപ്പെടുന്നില്ല. എനിക്ക്​ വേണ്ടത്​ മാന്യമായ അന്തരീക്ഷവും ഉറപ്പുനൽകിയ തുല്യപ്രാതിനിധ്യവുമാണ്​. ഞാൻ ആവർത്തിക്കുന്നു. ഇത്​ അധികാരത്തിനോ പദവിക്കോ വേണ്ടിയല്ല. ഇത്​ അന്തസ്സിനും പ്രവർത്തിക്കാനുള്ള സ്വാതന്ത്രിനുമുള്ളതാണ്ഴ

അധികാരവും ജോലിയും തുല്യമായി പങ്കിടണമെന്ന്​ രാഹുൽ അശോക്​ ഗെഹ്​ലോട്ടിനോട്​ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം എന്നെ ഒതുക്കുകയും നാണംകെടുത്തുകയായിരുന്നുവെന്നും സചിൻ തുറന്നടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressSachin PilotAshok GehlotRahul Gandhi
News Summary - Emphasis On Gandhis In Seemingly New Approach By Sachin Pilot
Next Story