Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആകാശത്തെ ചാരക്കണ്ണ്;...

ആകാശത്തെ ചാരക്കണ്ണ്; എമിസാറ്റ് വിക്ഷേപണം വിജയം

text_fields
bookmark_border
EMISAT
cancel

ബം​ഗ​ളൂ​രു: ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് മ​റ്റൊ​രു ച​രി​ത്രം കൂ​ടി കു​റി​ച്ചു​കൊ​ണ്ട് പി.​എ​സ്.​എ​ൽ.​വി- 45 റോ​ക ്ക​റ്റി​ലേ​റി ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ‘എ​മി​സാ​റ്റ്’ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ. ഒ​ റ്റ വി​ക്ഷേ​പ​ണ​ത്തി​ൽ ഉ​പ​ഗ്ര​ഹ​ങ്ങ​ളും മൂ​ന്നു വ്യ​ത്യ​സ്ത ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചും ദൗ​ത്യ​ത്തി​ െൻറ നാ​ലാം​ഘ​ട്ട​ത്തി​ൽ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വേ​ർ​പ്പെ​ട്ടു​ക​ഴി​ഞ്ഞ റോ​ക്ക​റ്റ് ഭാ​ഗം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ നി​ല​നി​ർ​ത്തി​യും ക്യൂ -​എ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ദ്യ റോ​ക്ക​റ്റ് പ​രീ​ക്ഷി​ച്ചും വി​ക്ഷേ​പ​ണം ആ​ദ്യ​മാ​യി ത​ത്സ​മ​യം കാ​ണാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യു​മാ​ണ് എ​മി​സാ​റ്റി​െൻറ വി​ക്ഷേ​പ​ണം ച​രി​ത്ര​മാ​യി മാ​റി​യ​ത്. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ മൂ​ന്നു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വി​ക്ഷേ​പ​ണ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

പി.​എ​സ്.​എ​ൽ.​വി​യു​ടെ 47ാമ​ത്തെ വി​ക്ഷേ​പ​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.27ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ ന​ട​ന്ന​ത്. വി​ക്ഷേ​പി​ച്ച് 17 മി​നു​ട്ടി​നു​ള്ളി​ൽ 436 കി​ലോ ഭാ​ര​മു​ള്ള എ​മി​സാ​റ്റി​നെ 749 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള ഭ്ര​മ​പ​ഥ​ത്തി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​റി​നു​ശേ​ഷം 504 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലേ​ക്ക് പി.​എ​സ്.​എ​ൽ.​വി സി-45 ​റോ​ക്ക​റ്റ് താ​ഴ്ന്നു​കൊ​ണ്ട്, വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള 28 നാ​നോ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ര​ണ്ടാം ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചു.

യു.​എ​സി​െൻറ 24 ഉ​പ​ഗ്ര​ഹ​ങ്ങ​ളും ലി​ത്വാ​നി​യ​യു​ടെ ര​ണ്ടും സ്പെ​യി​നി​െൻറ​യും സ്വി​റ്റ്സ​ർ​ല​ൻ​ഡി​െൻറ​യും ഒ​ന്നു വീ​തം ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് എ​മി​സാ​റ്റി​നൊ​പ്പം ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. സാ​ധാ​ര​ണ​യാ​യി ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വേ​ർ​പെ​ട്ടു ക​ഴി​ഞ്ഞാ​ൽ റോ​ക്ക​റ്റ് ഭാ​ഗം ബ​ഹി​രാ​കാ​ശ​ത്ത് ഉ​പേ​ക്ഷി​ക്കാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ, സോ​ളാ​ർ പാ​ന​ലു​ക​ളോ​ടെ​യു​ള്ള ഈ ​ഭാ​ഗം അ​ടു​ത്ത ആ​റു​മാ​സം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഗ്രൗ​ണ്ട് സ്​​റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newsEMISAT satellitePSLVC45
News Summary - EMISAT satellites Lauched -India News
Next Story