എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിങ്
text_fieldsമുംബൈ: പുണെയിൽ നിന്നും ജയ്പൂരിലേക്ക് പറന്ന ഇഡിഗോ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് അടിയന്തരമായി മുംബൈ വിമ ാനത്താവളത്തിൽ ഇറക്കി. ഇൻഡിഗോയുടെ 6ഇ6129 എ.320 നിയോ വിമാനമാണ് യാത്രക്കിടെ തകരാറിലായത്.
പൂനെയിൽ നിന്നും പറന് നുയർന്ന വിമാനം അടിയന്തരസാഹചര്യത്തിലാണെന്ന് അറിയിച്ചതോടെ മുംബൈയിൽ ഇറക്കാൻ അനുമതി നൽകുകയായിരുന്നു. അപകടസാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ വിമാനത്താവളം അധികൃതർ അടിയന്തര ലാൻഡിങ്ങിന് മുൻഗണന നൽകുകയും ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
വിമാനത്തിന് സംഭവിച്ച തകരാറിനെ കുറിച്ച് ഇൻഡിഗോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇൻഡിഗോ എ.320നിയോ വിഭാഗത്തിലുള്ള വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് പശ്ചിമബംഗാളിലെ സിലിഗുരി വിമാനത്താവളത്തിലും അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഇതേ വിഭാഗത്തിലുള്ള വിമാനങ്ങൾ സർവീസിലുള്ള ഗോ എയറിനും സമാന പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.