Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ ദുരന്തം:...

മുംബൈ ദുരന്തം: മരിച്ചുകൊണ്ടിരിക്കുന്ന യുവതിയെ മാനഭംഗപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border
Rape
cancel

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയിൽവേ സ്​റ്റേഷനിലെ കാല്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട്​ മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. നടപ്പാലത്തിൽ തിരക്കിപ്പെട്ട്​ മരിച്ചവരുടെ ഇടയിൽ പാതിജീവനായി കിടക്കുന്ന യുവതിയെ ഒരാൾ മാനഭംഗപ്പെടുത്തുന്ന വിഡിയോ ദൃശ്യമാണ്​ സോഷ്യൽമീഡയയിൽ വൈറലാകുന്നത്​. ചവി​​േട്ടറ്റ്​ മരിച്ചുകിടക്കുന്നവർക്കിടയിൽ കിടക്കുന്ന യുവതിയുടെ ശരീരത്തി​​െൻറ പാതിഭാഗം പാലത്തി​​െൻറ പുറത്തേക്ക്​ വലിച്ച്​ പീഡിപ്പിക്കുകയായിരുന്നു.  സഹായിക്കാനെന്ന രീതിയിൽ യുവതിയെ പുറത്തേക്ക്​ വലിച്ചെടുത്തയാളാണ്​ ഇത്തരം ​ക്രൂരകൃത്യം നടത്തിയത്​. യുവതിയുടെ കൈകൾ അനങ്ങുന്നതും ദൃശ്യത്തിൽ കാണം. 

പുറത്തുവന്ന ദൃശ്യങ്ങൾ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്​. അവസാന ശ്വാസത്തിനുവേണ്ടി കൈനീട്ടിയവരെ ലൈംഗികമായി ആക്രമിക്കാൻ എങ്ങനെയാണ്​ മനസുവരിക.  സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും റെയിൽവേ പൊലീസ്​ കമീഷണർ നികേത്​ കൗശിക്​ പറഞ്ഞു. 

 മരണാസന്നയായ സ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നാണംകെട്ട പല സംഭവങ്ങളും എല്‍ഫിന്‍സ്റ്റണ്‍ സ്​റ്റേഷനിലെ ദുരന്തത്തിനിടയിലുണ്ടായെന്ന്​ പരിക്കേറ്റവർ പറയുന്നു. ദസറയായതിനാൽ മിക്ക സ്​ത്രീകളും സാരിയാണ്​ ഉടുത്തിരുന്നത്​. പാലത്തിൽ വീണ പലരുടെയും വസ്​ത്രങ്ങൾ സഹായിക്കാനെത്തിയവർ വലിച്ചുകീറിയതായും പരാതിയുണ്ട്​. സഹായത്തിനു വേണ്ടി നിലവിളിക്ക​ു​േമ്പാൾ അടുത്തു വന്നവർ ആഭരണങ്ങളും ബാഗുമായി കടന്നുവെന്നും പരിക്കേറ്റ സ്​ത്രീകൾ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgemalayalam newsElphinstone Stampedewoman molestedbystander
News Summary - Elphinstone stampede: Dying woman molested on bridge by bystander, video shows- India news
Next Story