അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് ഇലോൺ മസ്കിന്‍റെ പിതാവ്; താജ്മഹൽ സന്ദർശനം മാറ്റിവെച്ചേക്കും
text_fieldsഅയോധ്യ: ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ പിതാവ് എറോൾ മസ്ക് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. ‘ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിലൊന്നാ’യിരുന്നു ക്ഷേത്ര ദർശനമെന്ന് അദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടു. മകൾ അലക്സാണ്ട്ര മസ്കിനൊപ്പമെത്തിയ എറോൾ സമീപത്തുള്ള ഹനുമാൻ ക്ഷേത്രവും സന്ദർശിച്ചു.
ആഗ്രയിലെ താജ്മഹലും സന്ദർശിക്കാൻ തീരുമനിച്ചിരുന്നെങ്കിലും കടുത്ത ചൂടിനെ തുടർന്ന് ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
സെർവോടെക് റിന്യൂവബിൾ പവർ സിസ്റ്റത്തിന്‍റെ ആഗോള ഉപദേഷ്ടാവായ എറോൾ, കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജൂൺ ആറ് വരെ ഇന്ത്യയിലുണ്ടാകും.
ആളില്ലാത്തിനാൽ അയോധ്യയിലെ ഹെലികോപ്ടർ റൈഡുകൾ നിർത്തിവെച്ചു
അയോധ്യ: രാമ ക്ഷേത്രത്തിൻറെ ആകാശ കാഴ്ചകൾക്കായി ഏർപ്പെടുത്തിയിരുന്ന ഹെലികോപ്ടർ റൈഡ് ആളില്ലാത്തതിനെതുടർന്ന് നിർത്തി വെച്ചു. ഫെബ്രുവരി 19ന് നടപ്പാക്കിയ ഹെലികോപ്ടർ ആഴ്ചയിലൊരിക്കലാണ് സർവീസ് നടത്തിയിരുന്നത്. ഉയർന്ന ഫീസാണ് സർവീസിന് ഈടാക്കിയിരുന്നത്.കൂടാതെ ലാൻഡിങിനും ടേക്ക് ഓഫിനുമായുള്ള രണ്ട് മിനിട്ടുൾപ്പെടെ മൊത്തം എട്ടുി മിനിറ്റാണ് ഹെലികോപ്റ്ററിന്റെ പറക്കൽ സമയം.
ഒരാൾക്ക് പറക്കാൻ 4130 രൂപയാണ് നൽകേണ്ടത്. നാലുപേരടങ്ങുന്ന ഒരു ഫാമിലിക്ക് പറക്കാൻ 16520 രൂപചെലവാകും. ഈ ഉയർന്ന നിരക്കാണ് ആളുകൾ കുറയാൻ കാരണം. സർവീസ് ഫീസ് 2000ൽ താഴെയാക്കണമെന്നാണ് യാത്രികരുടെ ആവശ്യം. എന്നാൽ തീർഥാടകരുടെ എണ്ണം കുറഞ്ഞതാണ് സർവീസിനെ ബാധിച്ചതെന്നാണ് റീജ്യണൽ ടൂറിസം ഓഫീസർ ആർ.പി യാദവ് പറയുന്നത്.
8 മിനിറ്റുള്ള യാത്രയിൽ ഒറ്റ സർവീസിൽ 6 പേരെയാണ് ഉൾപ്പെടുത്തുന്നത്. ഓൺലൈൻ വഴിയാണ് ബുക്കിങ്. വെറും എട്ടു മിനിറ്റ് യാത്ര ചെയ്യാൻ ഇത്രയും വലിയ തുക ഈടാക്കുന്നത് സാധാരണക്കാരായ തീർഥാടകർക്ക് താങ്ങാൻ കഴിയില്ലെന്ന് കർതാലിയ ആശ്രമത്തിലെ മഹന്ത് രാംദാസ് അഭിപ്രായപ്പെടുന്നു. 2023 ലും ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചിരുന്നെങ്കിലും കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇത് നിർത്തലാക്കി. അന്ന് 8 മിനിറ്റ് യാത്രക്ക് 3000 രൂപയാണ് ഈടാക്കിയത്. എന്നാൽ 15 ദിവസത്ത ട്രയൽ കഴിഞ്ഞ് കമ്പനി സർവീസ് നിർത്തി. ഹെലികോപ്റ്ററിനു പുറമേ ക്ഷേത്രത്തിലെ ക്രൂസ് സർവീസും പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

