Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടെസ്​ലക്ക്​...

ടെസ്​ലക്ക്​ ഇന്ത്യയിലേക്ക്​ വരാനാകാത്തതി​െൻറ കാരണം തുറന്ന്​ പറഞ്ഞ് ​ഇലോൺ മസ്​ക്​

text_fields
bookmark_border
elon musk
cancel

ഇലക്​ട്രിക്​ കാർ നിർമാതാക്കളായ ടെസ്​ലക്ക്​ ഇന്ത്യയിലേക്ക്​ വരാനുള്ള മോഹം 2019 ൽ തുടങ്ങിയതാണ്​. എന്നാൽ, ഇനിയും അത്​ യാഥാർഥ്യമാകാത്തതി​െൻറ കാരണം വ്യക്​തമാക്കിയിരിക്കുകയാണ്​ ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​ക്​. കേന്ദ്ര സർക്കാറുമായി ധാരണയെത്താനാകുന്നില്ലെന്നാണ്​ ഇലൺ മസ്​ക്​ ട്വീറ്റ്​ ചെയ്​തത്​.

കേന്ദ്രം ഉന്നയിക്കുന്നതും ടെസ്​ലയും ടെസ്​ല ഉന്നയിക്കുന്നത്​ കേന്ദ്രവും അംഗീകരിക്കുന്നില്ല. പ്രാദേശികമായി ഫാക്​ടറി തുടങ്ങാനും കാർ നിർമിച്ച്​ വിൽപന നടത്താനും കയറ്റി അയക്കാനും ടെസ്​ലയെ നിർബന്ധിക്കുകയാണ്​ കേന്ദ്രം. എന്നാൽ, നിർമാണ ഫാക്​ടറി തുടങ്ങാൻ ടെസ്​ലക്ക്​ താൽപര്യമില്ല. പുറത്തുനിന്ന്​ നിർമിക്കുന്ന കാർ ഇറക്കുമതി ചെയ്​ത്​ വിൽപന നടത്താനാണ്​ ​ടെസ്​ലയുടെ പദ്ധതി. അതിന്​ ഇറക്കുമതി നികുതി കുറക്കുകയാണ്​ ടെസ്​ലയുടെ ആവശ്യം.

നിലവിൽ ടെസ്​ല കാറുകൾ പുറത്തുനിന്ന്​ ഇറക്കുമതി ചെയ്​താൽ കാർ വിലയുടെ അത്രയും നികുതിയും അടക്കേണ്ടി വരും. അതോടെ കാറി​െൻറ വില ഇരട്ടിയാകും. ഇന്ത്യൻ വിപണിയിൽ കാറുകളുടെ വില വിൽപനയെ ബാധിക്കുന്ന ഘടകമാണ്​. കാർ ഇറക്കുമതി ചെയ്​ത്​ വിൽപന നടത്തിയാൽ വിപണിയിൽ അതിജീവിക്കുക പ്രയാസമാകുമെന്നാണ്​ ടെസ്​ല കണക്കുകൂട്ടുന്നത്​.

ആഡംബര കാർ നിർമാതാക്കളായ മേഴ്​സിഡസ്​ ബെൻസ്​ ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്​ട്രിക്​ കാർ പ്രഖ്യാപിച്ചിട്ടുണ്ട്​. ടെസ്​ല ലക്ഷ്യം വെക്കുന്ന വിപണിയിലേക്കാണ്​ ​ബെൻസി​െൻറ ഇലക്​ട്രിസ്​ എസ്​ ക്ലാസ്​ എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teslaEVelonmusk
News Summary - Elon Musk reveals the reason to not come India
Next Story