സബര്‍മതി ജയിലില്‍ 11 തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കോവിഡ്
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി ജയിലില്‍ 11 തടവുകാര്‍ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
പരോൾ പൂർത്തിയാക്കി ജയിലിലേക്ക് മടങ്ങിയ അഞ്ച് പ്രതികള്‍ക്കാണ് ആദ്യം പോസിറ്റീവായത്. തുടർന്ന് രോഗലക്ഷണങ്ങളുള്ളവരിൽ നടത്തിയ ആറുപേർ കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവരെ ക്വാറൻറീൻ ചെയ്തിട്ടുണ്ട്.
രണ്ട് ഹവിൽദാർമാർ, ജയിൽ കോൺസ്റ്റബിൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെ പ്രധാന ജയിൽ കാമ്പസിൽ നിന്നും മാറ്റി ക്വാറൻറീൻ ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് ഡി.വി റാണാ അറിയിച്ചു. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 12 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. 2500 ഓളം തടവുകാരാണ് സബർമതി ജയിലിലുള്ളത്.
ഗുജറാത്തിൽ 5804 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധയെ തുടർന്ന് 391 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
