‘ആന അനുഗ്രഹ’ത്തിന് പണം ഭിക്ഷാടനമെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: ആനകളെ ഉപയോഗിച്ച് അനുഗ്രഹം നൽകി പണം വാങ്ങുന്നത് ഭിക്ഷാടനത്തിന് തുല്യമാണെന്നും തടയണമെന്നും മദ്രാസ് ഹൈകോടതി തമിഴ്നാട് വനംവകുപ്പിന് കർശന നിർദേശം നൽകി. ഇത് ആന പരിപാലന നിയമം 6 (11) 2011 പ്രകാരം കുറ്റകരമാണ്.
മടിച്ച് നിൽക്കാതെ നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്നും ജസ്റ്റിസ് ഡി. കൃഷ്ണകുമാർ ഉത്തരവിട്ടു. ആന പരിപാലന നിയമം തമിഴിൽ അച്ചടിച്ച് സംസ്ഥാനത്തെ ആന ഉടമകൾക്ക് വിതരണം ചെയ്യാൻ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്ക് നിർേദശം നൽകി. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത സുമ എന്ന ആനയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഉടമ കാഞ്ചീപുരം സ്വദേശിയായ എൻ. ശേഖർ നൽകിയ ഹരജി തീർപ്പാക്കവെയാണ് കോടതിയുടെ ഉത്തരവ്.
കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിലെ ഗജപൂജക്ക് ശേഷം ആനകളെ തെരുവുകളിൽ നിർത്തി അനുഗ്രഹം നൽകി ജനങ്ങളിൽനിന്ന് പണംവാങ്ങുന്ന ചിത്രം തമിഴ് പത്രമായ ദിനകരൻ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു സംഭവം. സ്വമേധയാ കേസെടുത്ത സംസ്ഥാന വനംവകുപ്പ് ആനയെ പിടിച്ചെടുക്കുകയും ശേഖറിെൻറ ആന പരിപാലന ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ ശേഖർ കോടതിയെ സമീപിക്കുകയായിരുന്നു. ആനയെ ഭിക്ഷാടനത്തിന് ഉപയോഗിച്ച് പാപ്പാന്മാർ പണം എടുക്കുന്നതായി കണ്ടെത്തിയ കോടതി ഇവർക്ക് കൃത്യമായി ശമ്പളം നൽകാനും വനംവകുപ്പിെൻറ കേന്ദ്രത്തിൽ പരിശീലനം നൽകാനും നിർേദശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
