വെള്ളം തേടിയെത്തിയ കാട്ടാന 45 അടിയുള്ള കിണറ്റിൽ വീണു
text_fieldsകോയമ്പത്തൂർ: മേട്ടുപാളയത്തിന് സമീപം 45 അടി ആഴമുള്ള പൊട്ടക്കിണറ്റിൽ അബദ്ധത്തിൽ വീണ കാട്ടാനയെ 36 മണിക്കൂറിനുശേഷം വനം^ഫയർഫോഴ്സ് അധികൃതർ രക്ഷിച്ചു. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ കോയമ്പത്തൂർ പെരിയനായ്ക്കൻപാളയം റേഞ്ചിലെ പാലമല കോവന്നൂർ ഭാഗത്ത് ചന്ദ്രരാജൻ എന്നയാളുടെ കൃഷിയിടത്തിലെ ചുറ്റുമതിലില്ലാത്ത വരണ്ട കിണറ്റിലാണ് കാട്ടാന വീണത്.
ഭക്ഷണവും കുടിവെള്ളവും തേടിയെത്തിയ കാട്ടാനക്കൂട്ടത്തെ ജനം പടക്കം പൊട്ടിച്ചും മറ്റും വിരട്ടിയോടിക്കുന്നതിനിടെ കൂട്ടം തെറ്റിയ കുട്ടിയാനയാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് ആനയുടെ നിലവിളി കേട്ട് ഒാടിെയത്തിയ നാട്ടുകാരാണ് വിവരം വനം അധികൃതരെ അറിയിച്ചത്. തലക്കും കാലിനും പരിേക്കറ്റ കാട്ടാനക്ക് വനം അധികൃതർ മരുന്ന് കലർത്തിയ ഭക്ഷണവും പഴവർഗങ്ങളും മറ്റും കിണറ്റിലിട്ടുകൊടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ കാട്ടാനക്ക് മയക്കുവെടിവെച്ച് ക്രെയിനിൽ കെട്ടിത്തൂക്കി പുറത്ത് എത്തിക്കുകയായിരുന്നു. ആനക്ക് മതിയായ ചികിൽസ ലഭ്യമാക്കിയതിനുശേഷം വനത്തിൽ വിട്ടയക്കുമെന്ന് വനം അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
