നാട്ടാനകളുടെ കണക്കെടുപ്പ് റിപ്പോർട്ട് സുപ്രീംകോടതിയും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയവും തിരിച്ചയച്ചു
text_fieldsതൃശൂർ: വനം വകുപ്പിൻെറ നാട്ടാനകളുടെ കണക്കെടുപ്പ് റിപ്പോർട്ട് സുപ്രീംകോടതിയും കേന്ദ ്ര വനംപരിസ്ഥിതി മന്ത്രാലയവും നിശിതവിമർശനത്തോടെ തിരിച്ചയച്ചു. വിശദവും വ്യക്തവ ുമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ വനംവകുപ്പിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാ ലയം നിർദേശം നൽകി. കഴിഞ്ഞ ദിവസം നാട്ടാന റിപ്പോർട്ട് സുപ്രീംകോടതി പരിഗണിച്ചിരുന്നു. ആനകളുടെ പ്രായമുൾപ്പെടെയുള്ളവയിൽ വ്യക്തതയില്ലാത്ത റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ സുപ്രീംകോടതി രൂക്ഷവിമർശത്തോടെ അത് തള്ളി.
ഫെബ്രുവരി 19ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് വ്യക്തവും വിശദവുമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് വനംവകുപ്പിന് കേന്ദ്രത്തിെൻറ നിർദേശം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാട്ടാനകളുടെ വിശദ റിപ്പോർട്ടുകളാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. എല്ലാ സംസ്ഥാനങ്ങളും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ കേരളത്തിെൻറ റിപ്പോർട്ട് മാത്രമാണ് തള്ളിയത്.
കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു ഇൗ റിപ്പോർട്ട് സുപ്രീംകോടതി ചോദിച്ചത്. ഇതനുസരിച്ച് നവംബർ 29ന് സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ടാണ് നാട്ടാനകളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയത്. 521 ആനകളുണ്ടെന്ന് കണ്ടെത്തിയതിൽ ഒറ്റ മാസത്തിനിടയിൽ തന്നെ മൂന്ന് ആനകൾ െചരിയുകയും ചെയ്തു. ഡാറ്റാബുക്കിലെ വിവരങ്ങൾ, ചിപ്പിലെ വിവരങ്ങൾ, ഉടമാവകാശം, ആനകളുടെ സ്വഭാവം, ഉടമയുടെ പരിപാലന ശേഷി, പ്രായം തുടങ്ങി എല്ലാ വിവരങ്ങളും വേണമെന്നതായിരുന്നു നിർദേശം.
എന്നാൽ കണക്കെടുത്ത അന്നുതന്നെ ഏറെ അവ്യക്തതകൾ കണ്ടെത്തിയിരുന്നു. ചിപ്പിലെ വിവരങ്ങളും ഡാറ്റാ ബുക്ക് വിവരങ്ങളും പരിശോധിച്ച ആനയുടെ അടയാളങ്ങളുമടക്കമുള്ളവയിൽ അവ്യക്തതയുണ്ടായിരുന്നു. ആനകളുടെ പ്രായമടക്കമുള്ളവ പലതും രേഖപ്പെടുത്തിയിട്ടില്ലത്രെ. ആനയുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തിയാൽ പല ആനകളെയും എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാൻ കഴിയില്ലെന്നതിനാൽ ഉടമകളുമായുള്ള ധാരണയിൽ ‘അഡ്ജസ്റ്റ്മെൻറ്’ റിപ്പോർട്ട് നൽകിയെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
