വൈദ്യുതി വേലിയിൽ തട്ടി ആന ചരിഞ്ഞു; ജൈവ വേലികൾ മതിയെന്ന് കർഷകരോട് കമൽഹാസൻ
text_fieldsവൈദ്യുത വേലിയിൽ കുടുങ്ങി ചരിഞ്ഞ ആന
തമിഴ്നാട്ടിൽ സത്യമംഗലത്തിനടുത്ത് വാഴേതാട്ടത്തിലേക്ക് കടക്കാൻ ശ്രമിച്ച ആന വൈദ്യൂതി വേലിയിൽ തട്ടി ചരിഞ്ഞു. വനത്തിനോടടുത്ത് സ്ഥലത്ത് രാജൻ എന്നയാൾ വാഴ കൃഷി ചെയ്ത സ്ഥലത്തേക്കാണ് ആന കടക്കാൻ ശ്രമിച്ചത്. അതിനും ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഉയർന്ന വോൾേട്ടജിൽ വൈദ്യൂതി വേലി സ്ഥാപിക്കുന്നതിന് വിലക്കുള്ളതാണ്. വനം വകുപ്പ് രാജനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആനകൾ ചരിയുന്നത് തമിഴ്നാട്ടിൽ കൂടുകയാണെന്ന് നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹാസൻ ട്വീറ്റ് ചെയ്തു. വൈദ്യൂതി വേലികൾക്ക് പകരം കർഷകർ മുൾച്ചെടികളും മറ്റും വെച്ചുപിടിപ്പിച്ചുള്ള ജൈവ വേലികൾ സ്ഥാപിച്ചാണ് വന്യ ജിവികളെ തടയേണ്ടത്. തേനീച്ചകളെ വളർത്തുന്നതു പോലുള്ള മാർഗങ്ങളും തേടാം. സർക്കാരും കർകഷരും അടിയന്തരമായി ബദൽ മാർഗങ്ങൾ തേടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആനകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന കരിമ്പ്, വാഴ തുടങ്ങിയ വിളകൾ വനത്തിനടുത്തുള്ള കൃഷിയിടങ്ങളിൽ കൃഷി ചെയ്യരുതെന്ന് വനം വകുപ്പിെൻറ നിർദേശമുള്ളതാണ്. ഉയർന്ന വോൾട്ടേജ് വൈദ്യുതി വേലികളിൽ ഉപയോഗിക്കരുതെന്നും കർഷകർക്ക് മുന്നറിയിപ്പ് നൽകിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

