Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടുയന്ത്ര അട്ടിമറി ...

വോട്ടുയന്ത്ര അട്ടിമറി തെളിയിക്കാൻ അവസരം ആവശ്യപ്പെട്ട ഹരജി തള്ളി

text_fields
bookmark_border
വോട്ടുയന്ത്ര അട്ടിമറി തെളിയിക്കാൻ അവസരം ആവശ്യപ്പെട്ട ഹരജി തള്ളി
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്രം അ​ട്ടി​മ​റി​ക്കാ​നാ​കു​മെ​ന്ന്​ തെ​ളി​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. 2019ലെ ​ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​ണ്ടി​ഗ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ തോ​റ്റ മ​ൻ​സൂ​ർ അ​ലി ഖാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ത​ള്ളി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​ൻ ച​ട്ടം അ​നു​സ​രി​ച്ച്​ വോ​ട്ടു​യ​ന്ത്രം കൈ​വ​ശം വെ​ക്കാ​നോ അ​തി​​െൻറ ​സോ​ഫ്​​റ്റ്​​വെ​യ​റു​ക​ളി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്​​ത്​ കാ​ണി​ക്കാ​നോ ആ​ർ​ക്ക​ും അ​ധി​കാ​ര​മി​ല്ല. വോ​ട്ടു​യ​ന്ത്ര​ത്തി​ൽ അ​ട്ടി​മ​റി ന​ട​ത്താ​നാ​കു​മെ​ന്ന്​ മു​മ്പ്​ കാ​ണി​ച്ച എ​ൻ​ജി​നീ​യ​ർ​ക്കെ​തി​രെ വോ​ട്ടു​യ​​ന്ത്രം മോ​ഷ്​​ടി​ച്ച കു​റ്റ​ത്തി​ന്​ ക​മീ​ഷ​ൻ കേ​സെ​ടു​ത്തി​രു​ന്നു.

വോ​ട്ടു​യ​​ന്ത്ര​ത്തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ അ​ട്ടി​മ​റി തെ​ളി​യി​ക്കാ​ൻ ക​മീ​ഷ​ൻ ആ​സ്​​ഥാ​ന​ത്ത്​ ഹാ​ക്ക​ത്ത​ണി​ന്​ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളെ വെ​ല്ലു​വി​ളി​ച്ച​പ്പോ​ഴും വോ​ട്ടു​യ​ന്ത്ര​ത്തി​ൽ തൊ​ടാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വോ​ട്ടു​യ​ന്ത്ര അ​ട്ടി​മ​റി തെ​ളി​യി​ക്കാ​ൻ അ​ന​ു​മ​തി ന​ൽ​കാ​ൻ ക​മീ​ഷ​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ മ​ൻ​സൂ​ർ ഖാ​​​​െൻറ ആ​വ​ശ്യം ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്തും ബി.​ആ​ർ. ഗ​വാ​യി​യും അ​ട​ങ്ങു​ന്ന ബെ​ഞ്ച്​ ത​ള്ളി​യ​ത്.

Show Full Article
TAGS:electronic voting machine voting machine india news malayalam news 
News Summary - Electronic Voting Machine -India News
Next Story