വൈദ്യുത ഊർജ തീരുവ: അദാനി പവറിന് അപ്പീൽ നൽകാമെന്ന് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ഗുജറാത്ത് ഹൈകോടതിയുടെ 2019ലെ ഉത്തരവിനെതിരെ അദാനി പവർ ലിമിറ്റഡിന് അപ്പീൽ നൽകാമെന്ന് സുപ്രീംകോടതി. മുൺഡ്ര തുറമുഖത്തെ കൽക്കരി അടിസ്ഥാനമായി പ്രവർത്തിക്കുന്ന തെർമൽ പവർ പ്ലാന്‍റ് പ്രത്യേക സാമ്പത്തിക മേഖലയിൽനിന്ന് ആഭ്യന്തര താരിഫ് ഏരിയയിലേക്ക് മാറ്റുന്ന ഇലക്ട്രിക്കൽ വൈദ്യുതിക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന ആവശ്യം ഹൈകോടതി തള്ളിയതിനെതിരെയാണ് അപ്പീൽ അനുവദിച്ചത്.
പ്രത്യേക സാമ്പത്തിക മേഖലയിൽനിന്ന് ഉൽപാദിപ്പിച്ച് ആഭ്യന്തര താരിഫ് ഏരിയയിലേക്ക് പ്രസരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ബിസിനസിലാണ് അദാനി പവർ ഏർപ്പെട്ടിരിക്കുന്നത്. 2010ൽ മുൻകാല പ്രാബല്യത്തോടെ സർക്കാർ ഏർപ്പെടുത്തിയ തീരുവ ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഗുജറാത്ത് ഹൈകോടതി 2015ൽ വ്യക്തമാക്കിയിരുന്നു.
ബാധകമായ നിയമമനുസരിച്ച് വരുംകാലത്തേക്ക് മാത്രമാണ് ഇലക്ട്രിക്കൽ വൈദ്യുതിയിൽ കസ്റ്റംസ് തീരുവ ചുമത്താനാകൂ എന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാർക്ക് 2009 മുതൽ 2019 വരെയുള്ള കാലയളവിൽ അത് അടക്കുന്നതിൽനിന്ന് ഇളവ് നൽകുകയും ചെയ്തിരുന്നു.ഹരജിക്കാർ അസംസ്കൃത വസ്തുക്കൾക്ക് തീരുവ നൽകിയതിനാൽ ഇത് ഇരട്ട നികുതിയാകുമെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

