Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിൽനിന്ന് കനത്ത പുക; മൂന്നാഴ്ചയ്ക്കിടെ നാലാമത്തെ സംഭവം

text_fields
bookmark_border
നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിൽനിന്ന് കനത്ത പുക; മൂന്നാഴ്ചയ്ക്കിടെ നാലാമത്തെ സംഭവം
cancel
Listen to this Article

ചെന്നൈ: റോഡരികിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിൽനിന്ന് കനത്ത പുക ഉയർന്നു. ഉടൻ ബാറ്ററി ഊരിമാറ്റിയതിനാൽ തീപിടിത്തം ഒഴിവായി. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.

ബാറ്ററി മൊഡ്യൂളിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടമയെ അറിയിക്കുകയായിരുന്നു. ഉടൻയുവാവ് ബാറ്ററി ഊരിമാറ്റുകയും ചെയ്തു.

ഇ-ബൈക്കുകൾ ഇത്തരത്തിൽ പുക വമിപ്പിക്കുന്ന മൂന്നാഴ്ചക്കിടെയുണ്ടാകുന്ന നാലാമത്തെ സംഭവമാണിത്. തിരുച്ചിറപ്പള്ളിയിലെ മണപ്പാരി മേഖലയിൽ മറ്റൊരു ഇ-ബൈക്ക് കത്തിനശിച്ചിരുന്നു. മാർച്ച് 30ന് ചെന്നൈയിൽ നിന്ന് സമാനമായ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ, മാർച്ച് 26ന് വെല്ലൂരിലെ വീടിന് മുന്നിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Electric scooter emits thick smoke in Tamil Nadu; fourth incident in 3 weeks
Next Story