കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്ത വർഷം സെപ്റ്റംബറിൽ നടന്നേക്കും
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്ത വർഷം സെപ്റ്റംബറിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായെന്നാണ് വാർത്തകൾ. അശോക് ഗെഹ്ലോട്ട് രാഹുൽ ഗാന്ധിയുടെ പേര് അധ്യക്ഷപദത്തിലേക്ക് നിർദേശിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാൽ, വാർത്തകൾക്ക് സ്ഥിരീകരണം നൽകാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല.
നേരത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ നേതാക്കൾ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. താൻ കോൺഗ്രസിെൻറ മുഴുവൻ സമയ അധ്യക്ഷയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. പാർട്ടി വർക്കിങ് കമ്മിറ്റി യോഗത്തിലാണ് അവരുടെ പരാമർശം. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയ ജി-23 നേതാക്കൾക്കുള്ള മറുപടി കൂടിയാണ് സോണിയ ഗാന്ധി നൽകിയത്.
തന്നോട് എല്ലാം തുറന്ന് പറയുന്ന രീതിയെ താൻ ഇഷ്ടപ്പെടുന്നുവെന്നും സോണിയ പറഞ്ഞു. മാധ്യമങ്ങളിലൂടെ തന്നോട് സംസാരിക്കേണ്ട ആവശ്യമില്ല. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് നേതാക്കൾ എഴുതിയ കത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിലായിരുന്നു സോണിയ അതൃപ്തി പ്രകടിപ്പിച്ചത്. കർഷകസമരം, കോവിഡുകാലത്ത് ജനങ്ങൾക്ക് സഹായം നൽകൽ എന്നിവയിലെല്ലാം താൻ ഫലപ്രദമായി ഇടപ്പെട്ടുവെന്നും സോണിയ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

