Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു​ദ്ധ​മോ...

യു​ദ്ധ​മോ തെ​ര​ഞ്ഞെ​ടു​പ്പോ?; ബം​ഗാ​ളി​ൽ വ​ൻ സേ​നാ വി​ന്യാ​സം

text_fields
bookmark_border
യു​ദ്ധ​മോ തെ​ര​ഞ്ഞെ​ടു​പ്പോ?; ബം​ഗാ​ളി​ൽ വ​ൻ സേ​നാ വി​ന്യാ​സം
cancel

കൊ​ൽ​ക്ക​ത്ത: 294 അം​ഗ ബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട​മാ​യി ഇ​ന്ന് 152 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​ർ പോ​ളി​ങ് ബൂ​ത്തി​ലെ​ത്ത​വെ അ​മ്പ​ര​പ്പി​ക്കു​ന്ന സേ​നാ വി​ന്യാ​സ​മാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സി.​ആ​ർ.​പി.​എ​ഫ്, ബി.​എ​സ്.​എ​ഫ്, സി.​ഐ.​എ​സ്.​എ​ഫ്, ഐ.​ടി.​ബി.​പി, എ​സ്.​എ​സ്.​ബി, എ​ൻ.​എ​സ്.​ജി അ​സം റൈ​ഫി​ൾ​സ് എ​ന്നീ സേ​ന​ക​ളി​ൽ നി​ന്നാ​യി 2.4ല​ക്ഷം പേ​ര​ട​ങ്ങു​ന്ന 2,407 ക​മ്പ​നി​യെ​യാ​ണ് സം​സ്ഥാ​ന​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. വം​ശീ​യ ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ മ​ണി​പ്പൂ​രി​ൽ നി​യോ​ഗി​ച്ച​തി​ന്റെ എ​ട്ടി​ര​ട്ടി വ​രു​മി​ത്.

അ​ക്ര​മ സാ​ധ്യ​ത​ക​ൾ ത​ട​ഞ്ഞ് വോ​ട്ട​ർ​മാ​രി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നു​മാ​ണി​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വി​ശ​ദീ​ക​രി​ക്കു​മ്പോ​ൾ, ബം​ഗാ​ളി​ൽ കേ​ന്ദ്രം ന​ട​ത്തു​ന്ന ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്ന് രാ​ജ്യ​സ​ഭാം​ഗ​വും സം​സ്ഥാ​ന​ത്തെ മു​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന​റു​മാ​യ ജ​വ​ഹ​ർ സി​ർ​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ഇ​ത്ര വി​പു​ല​മാ​യ സൈ​നി​ക സാ​ന്നി​ധ്യം വോ​ട്ട​ർ​മാ​രി​ൽ സാ​മൂ​ഹി​ക-​മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ ആ​ഘാ​ത​മു​ണ്ടാ​ക്കു​ക​യും വോ​ട്ടി​ങ്ങി​നെ സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്തേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ച്ച് ബെ​ഹാ​റി​ലെ സി​താ​ൽ​കു​ച്ഛി​യി​ൽ വോ​ട്ടു​ചെ​യ്യാ​ൻ ക്യൂ​വി​ൽ നി​ന്ന അ​ഞ്ചു​പേ​ർ കേ​ന്ദ്ര​സേ​ന​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​വും പ​ല വോ​ട്ട​ർ​മാ​രു​ടെ​യും മ​ന​സ്സി​ലു​ണ്ട്.

എ​ന്നാ​ൽ, മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ക്കു​റി ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ചു​രു​ക്കി​യ​തി​നാ​ലാ​ണ് ഇ​ത്ര​യ​ധി​കം സേ​ന ഒ​രേ​സ​മ​യം ആ​വ​ശ്യ​മാ​യി വ​ന്ന​തെ​ന്നാ​ണ് മു​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന​ർ എ​ൻ.​ഗോ​പാ​ൽ സ്വാ​മി​യു​ടെ വാ​ദം. എ​സ്.​ഐ.​ആ​ർ മു​ഖേ​നെ പ​ട്ടി​ക​യി​ൽ നി​ന്ന് 150 ലേ​റെ വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട ബൂ​ത്തു​ക​ളെ അ​തീ​വ പ്ര​ശ്ന​സാ​ധ്യ​താ ഇ​ട​ങ്ങ​ളാ​യി വി​ല​യി​രു​ത്തി അ​വി​ടെ​യാ​ണ് കൂ​ടു​ത​ൽ സേ​ന​ക​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ളു​ടെ പേ​രു​ക​ൾ നീ​ക്കി​യ ന്യൂ​ന​പ​ക്ഷ ജി​ല്ല​യാ​യ മു​ർ​ഷി​ദാ​ബാ​ദി​ലാ​ണ് ഏ​റ്റ​വും കൂ​ടി​യ സേ​നാ വി​ന്യാ​സം-31600 സേ​നാം​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ല​യു​റ​പ്പി​ക്കു​ക. വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷ​വും 500 ക​മ്പ​നി സേ​ന​യെ ബം​ഗാ​ളി​ൽ നി​ല​നി​ർ​ത്താ​നാ​ണ് ക​മീ​ഷ​ന്റെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyFirst Phase PollBengal Assembly Election
News Summary - Elections: Army deployment in Bengal
Next Story