Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎക്​സിറ്റ്​ പോൾ:...

എക്​സിറ്റ്​ പോൾ: തമിഴ്​നാട്ടിൽ ഡി.എം.കെ സഖ്യത്തിന്​ മുന്നേറ്റം

text_fields
bookmark_border
എക്​സിറ്റ്​ പോൾ: തമിഴ്​നാട്ടിൽ ഡി.എം.കെ സഖ്യത്തിന്​ മുന്നേറ്റം
cancel

ചെന്നൈ: എക്​സിറ്റ്​ പോൾ ഫലങ്ങളനുസരിച്ച്​ തമിഴ്​നാട്ടിൽ ഡി.എം.കെ സഖ്യത്തിന്​ മുന്നേറ്റം. ഡി.എം.കെ മുന്നണിക്ക് ​ ടൈംസ്​ നൗ -29, സി.എൻ.എൻ- 24, ഇന്ത്യ ടുഡെ -34, എൻ.ഡി.ടി.വി -25, ന്യൂസ്​ 24 -31, ന്യൂസ്​ എക്​സ് ​-23 സീറ്റുകളും അണ്ണാ ഡി.എം.കെ സഖ്യത്ത ിന്​ ടൈംസ്​ നൗ -ഒമ്പത്​, സി.എൻ.എൻ -14, ഇന്ത്യ ടുഡെ -നാല്​, എൻ.ഡി.ടി.വി -11, ന്യൂസ്​24 -അഞ്ച്​​, ന്യൂസ്​ എക്​സ്​ -10 എന്നിങ്ങനെ യാണ്​ പ്രവചിക്കുന്നത്​. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ സംസ്​ഥാനത്തെ 39 സീറ്റുകളിൽ അണ്ണാ ഡി.എം.കെ 37 സീറ്റും എൻ.ഡി.എ സ ഖ്യം രണ്ട്​ സീറ്റും നേടിയിരുന്നു. ഡി.എം.കെക്ക്​ ഒരു ലോക്​സഭാംഗം പോലും ഉണ്ടായിരുന്നില്ല. ഇത്തവണത്തെ എക്​സിറ്റ്​ പോൾ ഫലം അനുകൂലമാണെങ്കിലും ഡി.എം.കെ കേന്ദ്രങ്ങളിൽ ആഹ്ലാദം പ്രകടമല്ല.

മുഴുവൻ സീറ്റുകളിലും ഡി.എം.കെ മുന്നണി തൂത്തുവാരുമെന്നാണ്​ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ അവകാശപ്പെട്ടിരുന്നത്​. നരേന്ദ്ര മോദിക്കെതിരെ ശക്തമായ നിലപാടാണ്​ ഡി.എം.കെ സ്വീകരിച്ചത്​. മാത്രമല്ല, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്​ഥാനാർഥിയായി ഉയർത്തിക്കാണിക്കുകയും ചെയ്​തു. എക്​സിറ്റ് ​പോൾ ഫലങ്ങൾ പരിശോധിച്ചാൽ അണ്ണാ ഡി.എം.കെ സഖ്യത്തിന്​ ശരാശരി പത്തിലധികം സീറ്റുകൾ പ്രവചിക്കുന്നതും ഇവരെ അലോസരപ്പെടുത്തുന്നു. 22 നിയമസഭ മണ്ഡലങ്ങളിലേക്ക്​ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്​ ഫലത്തെയും ഇത്​ ബാധിക്കുമെന്നാണ്​ ഡി.എം.കെയുടെ ആശങ്ക. 22 സീറ്റുകളും തൂത്തുവാരി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സംസ്​ഥാന സർക്കാറിനെ താഴെയിറക്കാനാവുമെന്നും ഇവർ പ്രതീക്ഷവെച്ചുപുലർത്തിയിരുന്നു.

ഡി.എം.കെയുടെ നേതൃത്വത്തിൽ ശക്തമായ മുന്നണി രൂപവത്​കരിക്കുകയും കേന്ദ്ര-സംസ്​ഥാന സർക്കാറുകൾക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഴുവൻ സീറ്റുകളിലും അനായാസവിജയം നേടാനാവുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതെല്ലാം തകിടംമറിച്ച എക്​സിറ്റ് ​പോൾ ഫലമാണ്​ പുറത്തായിരിക്കുന്നത്​. 35ലധികം സീറ്റുകളിൽ വിജയിക്കാനാവുമെന്നാണ്​ ഇപ്പോഴും ഡി.എം.കെ മുന്നണി കേന്ദ്രങ്ങളുടെ പ്രതീക്ഷ. അതേസമയം, എക്​സിറ്റ്​ പോൾ ഫലം അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിൽ ആശ്വാസം പടർത്തിയിട്ടുണ്ട്​. മിക്ക ചാനലുകളും പത്തിലധികം സീറ്റുകൾ ലഭ്യമാവുമെന്നാണ്​ പ്രവചിക്കുന്നത്​. അണ്ണാ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം സംസ്​ഥാന ഭരണം നിലനിർത്തുകയാണ്​ ആത്യന്തിക ലക്ഷ്യം.

എക്​സിറ്റ്​ പോൾ ഫലങ്ങൾ വിലയിരുത്തു​േമ്പാൾ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന 22 നിയമസഭ മണ്ഡലങ്ങളിൽ പത്തോളം സീറ്റുകളിൽ വിജയിക്കാനാവുമെന്നും അതുവഴി സംസ്​ഥാന ഭരണം തുടരാനാവുമെന്നുമാണ്​ അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ കരുതുന്നത്​. കേന്ദ്രത്തിൽ തനിച്ച്​ ഭൂരിപക്ഷം ലഭിച്ചാലും കേന്ദ്ര മന്ത്രിസഭയിൽ പങ്കാളിത്തം നൽകുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എക്​സിറ്റ്​ പോൾ ഫലമനുസരിച്ച്​ ​ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്​കരിക്കപ്പെടുമെന്നും ഇതിൽ ​ പങ്കാളിത്തം ഉണ്ടാവുമെന്നതുമാണ്​ അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളെ ആഹ്ലാദത്തിലാഴ്​ത്തുന്നത്​. പാട്ടാളി മക്കൾ കക്ഷി, ഡി.എം.ഡി.കെ തുടങ്ങിയ കക്ഷികളെ ഉൾപ്പെടുത്തി സഖ്യം ബലപ്പെടുത്തിയതാണ്​ നേട്ടമായതെന്ന്​ അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ വിശ്വസിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exit polldmkElections 2019
News Summary - Elections 2019: DMK Set For Comeback, With Help From Congress
Next Story