Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിന്നലാക്രമണം,...

മിന്നലാക്രമണം, നോട്ടുനിരോധനം : ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിഷയം

text_fields
bookmark_border
മിന്നലാക്രമണം, നോട്ടുനിരോധനം : ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിഷയം
cancel

ന്യൂഡല്‍ഹി:  അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, ബി.ജെ.പിയുടെ ദേശീയ നിര്‍വാഹകസമിതി ഡല്‍ഹിയില്‍ തുടങ്ങി. നോട്ടുനിരോധനത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രതിരോധത്തിലായ സാഹചര്യത്തില്‍ സൈന്യത്തിന്‍െറ സര്‍ജിക്കല്‍ സ്ട്രൈക് മുഖ്യതെരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കും. പാര്‍ട്ടി പ്രസിഡന്‍റ്  അമിത് ഷാ ഇതു സംബന്ധിച്ച  മാര്‍ഗരേഖ മുന്നോട്ടുവെച്ചു. നോട്ടുനിരോധനത്തെ ചൊല്ലി പ്രതിപക്ഷം മോദിക്കെതിരായി കടന്നാക്രമണം നടത്തിയാല്‍ പ്രതിരോധിക്കാന്‍ നോട്ടുനിരോധം തെരഞ്ഞെടുപ്പ് വേദികളില്‍ ശക്തമായി ന്യായീകരിക്കാനും അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. 
 രണ്ടുദിവസത്തെ  ദേശീയ നിര്‍വാഹക സമിതി ശനിയാഴ്ച സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സമാപന സെഷനില്‍ സംസാരിക്കും.  സര്‍ജിക്കല്‍ സ്ട്രൈക്, നോട്ടുനിരോധനം എന്നീ സുപ്രധാന തീരുമാനങ്ങള്‍ക്ക് ദേശീയ നിര്‍വാഹക സമിതി പൂര്‍ണ പിന്തുണ അറിയിച്ചതായി യോഗ നടപടികള്‍ വിശദീകരിച്ച് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.  നിര്‍വാഹക സമിതിയില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് മുന്‍നിരയില്‍ ഇരിപ്പിടം കിട്ടിയില്ളെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും അങ്ങനെ സംഭവിച്ചിട്ടില്ളെന്നും  ജാവ്ദേക്കര്‍ വ്യക്തമാക്കി.  
 തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്നില്ളെന്ന് മോദിയെ ആക്ഷേപിച്ച പ്രതിപക്ഷം സര്‍ജിക്കല്‍ സ്ട്രൈക് നടത്തിയപ്പോള്‍ നിലപാട് മാറ്റിയെന്ന് അമിത് ഷാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സൈനികരുടെ രക്തംകൊണ്ട് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ഒരു നേതാവ് പറഞ്ഞത്. 
സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ഹാജരാക്കാനാണ് മറ്റൊരു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ മാത്രമേ ഇത്തരമൊരു പ്രതിപക്ഷം ഉണ്ടാവുകയുള്ളൂ. സൈന്യത്തിന്‍െറ സാഹസിക നേട്ടം അംഗീകരിക്കാതെ അവരെ അവഹേളിക്കുന്ന പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ തുറന്നുകാട്ടും. 
  നോട്ടുനിരോധനം കള്ളപ്പണത്തിനും തീവ്രവാദത്തിനുമെതിരായ വലിയ നടപടിയാണ്. അതിന്‍െറ ഗുണഫലം ദീര്‍ഘകാലത്തിലാണ് മനസ്സിലാവുക. മുഴുവന്‍ പണവും ബാങ്കിലത്തെിയത് നോട്ടുനിരോധനം പരാജയമായതുകൊണ്ടല്ല. ബാങ്കില്‍ ഇട്ടവരുടെ സ്രോതസ്സ്  പരിശോധിച്ച് കള്ളപ്പണം കണ്ടത്തെി മുതല്‍ക്കൂട്ടും.  നോട്ടുനിരോധനം പാവപ്പെട്ടവന് വേണ്ടിയാണ്. ബാങ്കുകളില്‍ വന്ന പണം നാടിന്‍െറ വികസനത്തിന് ഉപയോഗിക്കും. അതിന്‍െറ ഗുണം ലഭിക്കുക പാവപ്പെട്ടവനാണ്. 
നോട്ടുനിരോധനം  തീവ്രവാദികളുടെ പണസഞ്ചി കാലിയാക്കി. അഴിമതി ഇല്ലാതായി. ഇക്കാര്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉന്നയിക്കാന്‍ അമിത് ഷാ നിര്‍ദേശിച്ചതെന്നും ജാവ്ദേക്കര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp
News Summary - up election
Next Story