തെരഞ്ഞെടുപ്പ് ‘സാറ്റ്’ കളി
text_fieldsഒരു ഒളിച്ചുകളിയാണ് ‘സാറ്റ് കളി’. തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും നാടകദിനത്തി ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു മുന്നിലേക്ക് നാടകീയമായി വന്നതും ഒരു ‘സ ാറ്റ്’ കളിയും ആയിട്ടാണ് -‘എ സാറ്റു’മായി. ഇതിലെ ചില ഒളിച്ചുകളികൾ ചൂണ്ടിക്കാട്ടി എതി ർടീമിലെ കളിക്കാർ കൂടി വന്നതോടെ ഇന്നലെ സൈബർ ആകാശം ‘ഉപദ്രവങ്ങളും ഉപദ്രവ വേധ മിസൈലുകളും’ കൊണ്ടുനിറഞ്ഞു.
മോദി ‘മിഷൻ ശക്തി’യുടെ വിജയം പ്രഖ്യാപിച്ചപ്പോൾ തന്നെ അദ്ദേഹത്തെ പരിഹസിക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ആദ്യമിസൈൽ തൊടുത്തത്. ‘അഭിനന്ദനങ്ങൾ ഡി.ആർ.ഡി.ഒ, നിങ്ങളുടെ നേട്ടത്തിൽ അഭിനന്ദിക്കുന്നു. ഒപ്പം പ്രധാനമന്ത്രിക്ക് ലോക നാടകദിനാശംസകളും നേരുന്നു’ എന്ന രാഹുലിെൻറ ട്വീറ്റ് ലക്ഷ്യം കണ്ടു. ആകാശത്തിലേക്ക് ചൂണ്ടി മോദി രാജ്യത്തെ പ്രശ്നങ്ങളെ ഒരു മണിക്കൂർ നേരം വഴിതിരിച്ചുവിട്ടു’ എന്നായിരുന്നു അഖിലേഷ് യാദവിെൻറ പരിഹാസം.
ഒരു മനുഷ്യെൻറ പൊങ്ങച്ചവും അതിമോഹവും സാക്ഷാത്കരിക്കാൻ സ്വയംഭരണാധികാരവും സത്യനിഷ്ഠയും നശിപ്പിക്കുന്ന പൊതുസ്ഥാപനങ്ങളുടെ പട്ടികയിലേക്ക് ഡി.ആർ.ഡി.ഒയും പങ്കുചേർന്നെന്ന കുറ്റപ്പെടുത്തലുമായാണ് രാമചന്ദ്ര ഗുഹ ട്വിറ്ററിൽ ആഞ്ഞടിച്ചത്.മോദി ഒറ്റക്ക് ലോ എർത്ത് ഒാർബിറ്റിൽനിന്ന് ഉപഗ്രഹം വെടിവെച്ച് ഇട്ടതോടെ രാജ്യത്തിെൻറ സാമ്പത്തിക രംഗത്തെ വെല്ലുവിളികൾ മാറിയെന്നും 10 കോടി തൊഴിലവസരങ്ങൾ ഉണ്ടായെന്നും കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടു എന്നുമുള്ള രവി നായരുടെ പരിഹാസവും ട്വിറ്ററിൽ ഹിറ്റായി. മോദി എന്തോ പ്രഖ്യാപിക്കാനെത്തുന്നു എന്നറിഞ്ഞതോടെ സത്യസന്ധരായവർ എ.ടി.എമ്മിലേക്ക് പണം പിൻവലിക്കാനും കള്ളത്തരമുള്ളവർ ബാങ്കിലേക്ക് പണം നിക്ഷേപിക്കാനും ഒാടിയെന്നായിരുന്നു ശശി തരൂർ ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
