You are here

ഏറ്റത്​ വലിയ തിരിച്ചടി, സ്വയം വിമർശനപരമായി പരിശോധിക്കും –യെച്ചൂരി

01:12 AM
24/05/2019
Sitaram-Yechury

ന്യൂ​ഡ​ല്‍ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി​എ​മ്മി​ന്​ വ​ൻ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​തെ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ സെ​​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പ​രാ​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും സ്വ​യം വി​മ​ര്‍ശ​ന​പ​ര​മാ​യി വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് മു​ന്നി​ലു​ള്ള​തെ​ന്ന് തി​രി​ച്ച​റി​യു​ന്നു. 

തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ  കൂ​ടു​ത​ല്‍ ആ​ഴ​മേ​റി​യ വി​ശ​ക​ല​ന​ങ്ങ​ള്‍ ന​ട​ക്കും. ജൂ​ണി​ല്‍ ന​ട​ക്കു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ൾ ച​ര്‍ച്ച ചെ​യ്യും. രാ​ജ്യ​ത്തി​​െൻറ ഒ​ത്തൊ​രു​മ​ക്ക്​ എ​ല്ലാ​വ​രും ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​വ​ര​ണം. 
പാ​ർ​ല​മ​െൻറ​റി ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന വി​ശ്വാ​സ്യ​ത​യേ​യും സം​ര​ക്ഷി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും എ​ല്ലാ​വ​രും ഒ​രു​മി​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

ഗോവയിൽ സമാസമം
മും​ബൈ: ക​ഴി​ഞ്ഞ ത​വ​ണ മോ​ദി ത​രം​ഗ​ത്തി​ൽ കൈ​വി​ട്ടു​പോ​യ സൗ​ത്ത്​ ഗോ​വ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ച്​ കോ​ൺ​ഗ്ര​സ്. സി​റ്റി​ങ്​ ബി.​ജെ.​പി എം.​പി അ​ഡ്വ. ന​രേ​ന്ദ്ര സ​വാ​യി​ക്ക​റെ 9000ത്തി​ലേ​റെ വോ​ട്ടി​ന്​ പി​ന്നി​ലാ​ക്കി പ്ര​ഫാ​ൻ​സി​സ്​​കൊ സ​ർ​ദ​ന​യി​ലൂ​ടെ​യാ​ണ്​ കോ​ൺ​ഗ്ര​സ്​ സീ​റ്റ്​ തി​രി​ച്ചു​പി​ടി​ച്ച​ത്. പ​തി​വു​പോ​ലെ നോ​ർ​ത്ത്​ ഗോ​വ ബി.​ജെ.​പി നി​ല​നി​ർ​ത്തി.

മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച്​ അ​ദ്വാ​നി
ബി.​ജെ.​പി​യു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ജ​യ​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്ന്​ മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ്​ എ​ൽ.​കെ. അ​ദ്വാ​നി. ബി.​ജെ.​പി​യു​ടെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ പാ​ർ​ട്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഇ​ന്ത്യ​യു​ടെ വി​ജ​യം–അ​മി​ത്​ ഷാ
​ഇ​ത്​ രാ​ജ്യ​ത്തി​​െൻറ വി​ജ​യ​മാ​ണെ​ന്ന്​ ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ.  ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സ​ത്തി​​െൻറ വി​ജ​യം​കൂ​ടി​യാ​ണി​ത്. പ്ര​തി​പ​ക്ഷ​ത്തി​​െൻറ കു​ടും​ബ രാ​ഷ്​​ട്രീ​യം, ജാ​തി പ്രീ​ണ​നം, വ്യ​ക്​​തി​ഗ​ത ആ​രോ​പ​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ജ​ന​ങ്ങ​ൾ ത​ള്ളി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു –ശ​ര​ദ്​ പ​വാ​ർ
ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന്​ എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ദ്​ പ​വാ​ർ. എ​ന്നാ​ൽ, വോ​ട്ടു​യ​ന്ത്ര​ത്തെ​പ്പ​റ്റി​യു​ള്ള സം​ശ​യ​ങ്ങ​ൾ അ​വ​രു​ടെ മ​ന​സ്സി​ലു​ണ്ട്. രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ​യും വാ​ജ്​​പേ​യി​യു​ടെ​യും കാ​ല​ത്ത്​ വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. 
അ​ന്നൊ​ന്നും പ​ക്ഷേ, ആ​രും വോ​ട്ടു​​യ​ന്ത്ര​ത്തി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും പ​വാ​ർ പ​റ​ഞ്ഞു.

എല്ലാ തോൽവിയും തോൽവിയല്ല –മമത
ജ​യി​ച്ച​വ​ർ​ക്ക്​ അ​ഭി​ന​ന്ദ​നം. എ​ന്നാ​ൽ, എ​ല്ലാ തോ​ൽ​വി​യും തോ​ൽ​വി​യ​ല്ല-​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു. ഞ​ങ്ങ​ൾ സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ർ​ന്ന്​ കാ​ര്യ​ങ്ങ​ൾ പ​റ​യാം. വോ​ട്ട്​ എ​ണ്ണി​ത്തീ​ര​െ​ട്ട. വി​വി​പാ​റ്റു​മാ​യി ഒ​ത്തു​വ​രു​ന്നു​ണ്ടോ​യെ​ന്നും അ​റി​യ​ണം -മ​മ​ത പ​റ​ഞ്ഞു.

Loading...
COMMENTS