സിദ്ദു പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപണം
text_fieldsഅമൃത്സര്‍: മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നവജ്യോത് സിങ് സിദ്ദു മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപണം. കുടുംബസമേതം പോളിങ് ബൂത്ത് വളപ്പിലേക്ക് സ്വകാര്യ കാര്‍ കയറ്റിയതാണ് സിദ്ദുവിന് വിനയായത്. ഭാര്യയും മുന്‍ എം.പിയുമായ നവ്ജോത് കൗര്‍ സിദ്ദു, മകന്‍ കരണ്‍ സിദ്ദു എന്നിവര്‍ക്കൊപ്പമാണ് സിദ്ദു പോളിങ് ബൂത്തിലത്തെിയത്. സ്വന്തം വാഹനത്തിന് പുറമെയുണ്ടായിരുന്ന മൂന്ന് അകമ്പടി വാഹനങ്ങളും പോളിങ് ബൂത്ത് വളപ്പിലേക്ക് പ്രവേശിച്ചിരുന്നു.
പ്രവേശനകവാടത്തില്‍ ബി.എസ്.എഫ് ജവാന്‍ തടഞ്ഞെങ്കിലും പ്രത്യേക അനുമതി നേടിയിട്ടുണ്ടെന്ന് പറഞ്ഞ് വാഹനം അകത്തേക്കെടുത്തുവത്രെ. തെരഞ്ഞെടുപ്പ് കമീഷന്‍ ചട്ടപ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വികലാംഗര്‍ക്കുമല്ലാതെ പോളിങ് ബൂത്ത് വളപ്പിലേക്ക് വാഹനം പ്രവേശിപ്പിക്കാന്‍ അനുവാദമില്ല. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുള്ളതായി റിട്ടേണിങ് ഓഫിസറും ഡെപ്യൂട്ടി കമീഷണറുമായ ബസന്ത് ഗാര്‍ഗ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
