'വോട്ട് ചെയ്താൽ എസ്.യു.വിയും, തായ്ലന്‍റ് ട്രിപ്പും സ്വർണവും സമ്മാനം'; പുനെയിൽ വോട്ടർമാർക്ക് വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥികൾ
text_fieldsന്യൂഡൽഹി: പുനെയിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മൂന്നാഴ്ചകൾ മാത്രം ബാക്കി നിൽക്കെ വോട്ടർമാരെ വാഗ്ദാന പെരുമഴ കൊണ്ട് മൂടുകയാണ് സ്ഥാനാർഥികൾ. വിദേശ യാത്ര, വിലകൂടിയ കാറുകൾ വനിതകൾക്ക് സാരി,ആഭരണം എന്നിങ്ങനെ വമ്പൻ വാഗ്ദാനങ്ങളാണ് തങ്ങൾക്ക് വോട്ടു നൽകുന്നവർക്ക് ഇവർ വാഗ്ദാനം ചെയ്യുന്നത്.
ലോഹ്ഗാവ് ധനോരി വാർഡിൽ 11 വോട്ടർമാർക്ക് നറുക്കെടുപ്പ് വഴി 1,100 സ്ക്വയർ ഫീറ്റ് ഭൂമിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുവേണ്ടി രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു. വിമൻ നഗറിൽ തായ്ലന്‍റിലേക്ക് 5 ദിവസത്തെ വിനോദയാത്രയാണ് ഓഫർ. തീർന്നില്ല, എസ്.യു.വിയും ഇരുചക്ര വാഹനങ്ങളും സ്വർണവും നറുക്കെടുപ്പ് വഴി വോട്ടർമാർക്ക് നൽകുമെന്നാണ് സ്ഥാനാർഥികൾ പറയുന്നത്.
വനിതാ വോട്ടർമാർക്കും വീട്ടമ്മമാർക്കും പ്രത്യേക പരിഗണന നൽകാനും സ്ഥാനാർഥികൾ മറന്നിട്ടില്ല. ശുദ്ധമായ സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമിച്ച പൈത്തണി സാരികൾ ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. കായിക പ്രേമികളെ കൈയിലെടുക്കാൻ ഒരു ലക്ഷം സമ്മാനത്തുകയുള്ള ക്രിക്കറ്റ് ലീഗും ചിലയിടങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

