സൗജന്യ വൈദ്യുതി, ഒരു കോടി യുവാക്കൾക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തൊഴിൽ; വാഗ്ദാനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
text_fieldsഈസ്റ്റ് ചമ്പാരൻ: സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന 430 പദ്ധതികൾക്കായി 50,000 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും പ്രഖ്യാപനത്തിലുണ്ട്.
"മുൻ ഗവൺമെന്‍റിന്‍റെ കാലത്ത് ബിഹാറിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. പാഠ്നയിൽപോലും 8 ണിക്കൂർ മാത്രമാണ് വൈദ്യുതി ഉണ്ടായിരുന്നത്. വലിയൊരു തുക തന്നെ ഉപയോക്താക്കൾക്ക് ബില്ലായി ലഭിച്ചിരുന്നു. അതുകൊണ്ട് ഞങ്ങൾ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് തീരുമാനം എടുക്കുന്നതിന് ഇന്ന് തന്നെ കാബിനറ്റ് മീറ്റിങ് നടത്തും." നിതീഷ് കുമാർ പറഞ്ഞു.
മോത്തഹാരിയിൽ നടന്ന സമ്മേളനത്തിലാണ് നിതീഷ് കുമാറിന്‍റെ പ്രഖ്യാപനം. ഇപ്പോൾ തന്നെ തങ്ങളുടെ ഗവൺമെന്‍റ് 10 ലക്ഷം ഗവൺമെന്‍റ് ജോലികൾ നൽകിയിട്ടുണ്ടെന്നും അടുത്ത 5 വർഷത്തിനുള്ളിൽ കൂടുതൽ പേർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിന്ന ശേഷിക്കാർ, മുതിർന്ന പൗരൻമാർ, വിധവകൾ എന്നിവർക്ക് 1100 രൂപയായി പെൻഷൻ വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. മുമ്പ് ഇത് 400 രൂപ മാത്രമായിരുന്നു.
വരാനിരിക്കുന്ന 2025ലെ ബജറ്റിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം കാർഷിക വിളകളുടെ മാർക്കറ്റിങിനായി മഖാനാ ബോർഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. സമ്മേളനത്തിൽ 60 ലക്ഷം പേർക്ക് കഴിഞ്ഞ 11 വർഷത്തിനിടയിൽ മോദി ഗവൺമെന്‍റ് വീട് നിർമിച്ചു നൽകിയെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു.
ഈ വർഷം ഒക്ടോബർ, നവംബർ മാസത്തോടെ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇലക്ഷൻ കമീഷന്‍റെ ഭാഗത്തു നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

