Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍
cancel

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനയേകി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചാലുടന്‍ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ കേന്ദ്രത്തോടും ബന്ധപ്പെട്ട സംസ്ഥാനങ്ങളോടും തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കമീഷന്‍ കത്തയച്ചത്.

ജനുവരി നാലോടെ തീയതി പ്രഖ്യാപനമുണ്ടാകും. യു.പിയില്‍ ഏഴു ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റ ദിവസംകൊണ്ടും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. യു.പിയില്‍ മേയ് 27നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മറ്റിടങ്ങളില്‍ മാര്‍ച്ച് അവസാന വാരം കാലാവധി തീരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - election notification for five states
Next Story